![search icon](https://www.reporterlive.com/assets/images/icons/search.png)
പുതിയ ഫാസ്റ്റ്ടാഗ് നിയമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). ഫെബ്രുവരി 17 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. ടോള്‍ മാനേജ്‌മെന്റിനുള്ള മാര്‍ഗനിര്‍ദേശങ്ങളിലെ മാറ്റമുള്‍പ്പടെയാണ് പ്രാബല്യത്തില്‍ വരുന്നത്. ഇടപാടുകള്‍ സുഗമമാക്കുക എന്ന ഉദ്ദേശത്തിലാണ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതെന്ന് എന്‍പിസിഐ അറിയിച്ചു. ടോളുകളിലൂടെയുള്ള സുഗമമായ യാത്രയ്ക്കും പിഴകള്‍ ഒഴിവാക്കുന്നതിനും എന്തൊക്കെ മാറ്റങ്ങളാണ് വരുന്നതെന്ന് അറിയേണ്ടത് ആവശ്യമാണ്.
നിയമം ലംഘിക്കുന്ന വാഹന ഉടമകളില്‍ നിന്ന് സാധാരണ ടോള്‍ നിരക്കിന്റെ ഇരട്ടിയെന്ന നിലയിലാകും പിഴ ഈടാക്കുക.
രാജ്യത്തെ ടോള്‍ ബൂത്തുകളുടെ വികസനത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങളെന്ന് എന്‍പിസിഐ അറിയിച്ചു. ഡിജിറ്റല്‍ ടോള്‍ പിരിവ് സംവിധാനത്തിലൂടെ പണമിടപാട് സുഗമമാക്കുകയാണ് ലക്ഷ്യം. ടോള്‍ ബൂത്തുകളിലെ തിരക്ക് തടയാന്‍ ഇത് സഹായിക്കും. രാജ്യത്തുടനീളം സുരക്ഷിതവും തടസമില്ലാത്തതുമായ യാത്ര ഉറപ്പാക്കാന്‍ ഫാസ്റ്റ് ടാഗില്‍ വേണ്ടത്ര ബാലന്‍സ് നിലനിര്‍ത്തുകയും കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണമെന്നും ഫാസ്റ്റ് ടാഗ് മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു.
ഓരോ തവണയും ഫാസ്റ്റ് ടാഗിലെ ബാലന്‍സ് നോക്കി റീച്ചാര്‍ജ് ചെയ്യുന്നതിന് പകരം, ലൈഫ് ടൈം ഹൈവേ പാസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ 15 വര്‍ഷത്തേക്ക് ഒറ്റത്തവണ പേമെന്റ് നല്‍കി ഫാസ്റ്റ് ടാഗ് എടുക്കാന്‍ സാധിക്കും. 30,000 രൂപയാകും ഇതിനായി ഈടാക്കുക. 3000 രൂപ നല്‍കി ഒരു വര്‍ഷത്തേക്കുള്ള പാസും എടുക്കാന്‍ സാധിക്കും.
Content Highlights: New FASTag Rule Alert, Here's All You Should Know To Avoid Penalties