ടെസ്‌ല വാഹനങ്ങള്‍ ഈ വര്‍ഷം തന്നെ ഇന്ത്യയില്‍; റിപ്പോര്‍ട്ടുകള്‍ പുറത്ത്

ടെസ്‌ല ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

dot image

പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന തുടങ്ങാനാണ് പദ്ധതി. ബെര്‍ലിന്‍ പ്ലാന്റില്‍ നിന്ന് ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യാനാണ് ടെസ്‌ല ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ സെയില്‍സ് ഓപ്പറേഷന്‍ ആരംഭിക്കാനാണ് കമ്പനി നോക്കുന്നത്. ഏകദേശം 21 ലക്ഷം രൂപയുള്ള ഇ വി മോഡലുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളായി മുംബൈ നഗരത്തിലെ ബികെസി, എയ്‌റോസിറ്റി മുംബൈ എന്നിവയെയാണ് കമ്പനി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, ന്യൂഡല്‍ഹിയിലും മുംബൈയിലും രണ്ട് ഷോറൂമുകള്‍ക്കായി കമ്പനി സ്ഥലങ്ങള്‍ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്‌റോസിറ്റി ഏരിയയിലാണ് ഷോറൂമിനായി ടെസ്‌ല സ്ഥലം കണ്ടെത്തിയത്. സ്ഥലം പാട്ടത്തിനെടുക്കാനാണ് ആലോചന. മുംബൈയില്‍ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിന്റെ ബിസിനസ്, റീട്ടെയില്‍ ഹബ്ബിലാണ് ടെസ്‌ല ഷോറൂമിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlights: tesla to sell imported evs in india from april for as low as 21 lakh

dot image
To advertise here,contact us
dot image