ഇനി ട്രാഫിക്കില്‍ പെടില്ല; 'പറക്കും കാറില്‍' പറന്നു പോകാം; വീഡിയോ

കാലിഫോര്‍ണിയയിലെ വാഹനനിര്‍മാതാക്കളായ അലെഫ് എയ്‌റോനോട്ടിക്‌സ് എന്ന കമ്പനിയാണ് ലോകത്തിലെ ആദ്യ പറക്കും ഇലക്ട്രിക് കാറിന്റെ പരീക്ഷണയോട്ടം നടത്തിയത്

dot image

ഗതാഗത കുരുക്കില്‍ കിടന്ന് ബുദ്ധിമുട്ടേണ്ട, ഇനി പറക്കും കാറില്‍ മറ്റു വാഹനങ്ങള്‍ക്കു മുകളിലൂടെ പറന്നു പോകാം. കേള്‍ക്കുമ്പോള്‍ അവിശ്വാസം തോന്നുമെങ്കിലും അത്തരമൊരു കണ്ടുപിടുത്തത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 2.5 കോടി രൂപ (300,000 ഡോളര്‍) വിലവരുന്ന ആലെഫ് എയറോനോട്ടിക്സിന്റെ വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ചർച്ചയായിരിക്കുകയാണ്. ഈ കാർ റോഡിലൂടെ സാധാരണ രീതിയില്‍ ഓടിച്ചും വേണമെങ്കില്‍ പറന്നും പോകാമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. ബോണറ്റില്‍ പ്രൊപ്പല്ലറുകളും എപ്പോള്‍ വേണമെങ്കിലും പറന്നുയരാന്‍ അനുവദിക്കുന്ന ബൂട്ടും ഈ വാഹനത്തിനുണ്ട്. യുഎസ് ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാക്കള്‍ വാഹനം ആകാശത്തേക്ക് ഉയരുന്നതിന്റെ ആദ്യ വീഡിയോ പുറത്തിറക്കി.

'യഥാര്‍ത്ഥ നഗര പരിസ്ഥിതിയില്‍ സാങ്കേതികവിദ്യയുടെ ഒരു പ്രധാന തെളിവാണ് ഈ ഡ്രൈവ് ആന്‍ഡ് ഫ്‌ലൈറ്റ് ടെസ്റ്റ്'- അലഫിന്റെ സിഇഒ ജിം ഡുക്കോവ്നി പറഞ്ഞു. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി, 110 മൈല്‍ പറക്കല്‍ ശ്രേണിയും 200 മൈല്‍ ഡ്രൈവിംഗ് ശ്രേണിയുമുള്ള രണ്ട് സീറ്റര്‍ അലഫ് മോഡല്‍ എ പറക്കും കാര്‍ പുറത്തിറക്കാനാണ് അലഫ് ലക്ഷ്യമിടുന്നത്. ഓട്ടോപൈലറ്റിംഗ് ഫ്‌ലൈറ്റ് ശേഷിയും ഈ വാഹനത്തിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ 3,300 പ്രീ-ഓര്‍ഡറുകള്‍ ലഭിച്ചതായി കമ്പനി അറിയിച്ചു.

2035 ആകുമ്പോഴേക്കും 'അലെഫ് മോഡല്‍ ഇസഡ്' എന്ന പേരില്‍ ഒരു പുതുക്കിയ പതിപ്പ് പുറത്തിറക്കുമെന്ന് അലഫ് അറിയിച്ചു. നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന, പരമാവധി 200 മൈല്‍ പറക്കാന്‍ കഴിയുന്ന, 400 മൈല്‍ ഡ്രൈവിംഗ് റേഞ്ചുള്ള ഒരു ഫ്‌ലൈയിംഗ് സെഡാന്‍ ആയിരിക്കും ഇത്. വെര്‍ട്ടികല്‍ ടേക്ഓഫ് ചെയ്യാന്‍ കഴിവുള്ള ആദ്യത്തെ ഇലക്ട്രിക് പറക്കും കാറാണ് അലെഫ് എയ്‌റോനോട്ടിക്‌സ് പരീക്ഷണ പറക്കല്‍ നടത്തിയ മോഡല്‍ സീറോ.

Content Highlights: Flying Car Costing Rs 2.5 Crore Takes Flight For The First Time

dot image
To advertise here,contact us
dot image