വിമാനത്തില്‍ പക്ഷിയിടിച്ചു, പറന്നുയര്‍ന്ന വിമാനത്തില്‍ തീ; അടിയന്തര ലാന്‍ഡിംഗ്, വീഡിയോ

നോവാര്‍ക്കിലെ ന്യൂജേഴ്സി വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന ഉടനെയാണ് സംഭവം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു

dot image

ഫെഡ്എക്സ് വിമാനത്തിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി ലാൻഡിംഗ് നടത്തി. നോവാര്‍ക്കിലെ ന്യൂജേഴ്സി വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന ഉടനെയാണ് സംഭവം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ബോയിംഗ് 767-3S2F എന്ന വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിച്ച ഉടനെ വിമാനം നോവർക്ക് ലിബർട്ടി ഇന്റർനാഷ്ണൽ എയർപോ‌ർട്ടിൽ അടിയന്തര ലാൻ്റിം​ഗ് നടത്തി. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിമാനത്തിൽ പക്ഷി ഇടിച്ചതാണ് പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്ന് ന്യൂയോർക്ക്, ന്യൂജേഴ്സി പോർട്ട് അതോറിറ്റിയും ഫെഡ്എക്സും അറിയിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് പക്ഷിയിടിച്ചത്. ഇത് എഞ്ചിൻ തകരാറിലാകാൻ കാരണമാവുകയായിരുന്നു. ശനിയാഴ്ച രാവിലെ 8 മണിയോടെ പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിലാണ് വിമാനത്തിന്റെ വലതുവശത്തെ എഞ്ചിനിൽ നിന്ന് തീ പുറത്തേക്ക് വന്നത്.

ഇന്ത്യാനാപൊളിസിലേക്കുള്ള പോയ വിമാനം പ്രാദേശിക സമയം 8.7ന് സുരക്ഷിതമായി ലാൻ്റ് ചെയ്തതായി അധിക‍ൃതർ അറിയിച്ചു. വിമനാത്തിന് തീപിടിച്ചതിനെ തുടർന്ന് താത്കാലികമായി മറ്റ് വിമാനങ്ങളുടെ സർവീസ് നിയന്ത്രിച്ചുവെന്ന് ഫെഡറൽ ഏവിയേഷൻ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

സംഭവത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ‌ടി‌എസ്‌ബി) അന്വേഷണം ആരംഭിച്ചു. രാവിലെ 9:30 ന് വിമാനം പരിശോധിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും യാത്ര തുടരാൻ അനുമതി നൽകുകയും ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: FedEx Plane Catches Fire After Bird Strike, Makes Emergency Landing In US

dot image
To advertise here,contact us
dot image