'മസ്‌ക്കിന്റെ സൂപ്പർ സ്മാർട്ട് ഇന്ത്യയിൽ നടക്കില്ല, ഇവിടെ ടാറ്റയും മഹീന്ദ്രയുമുണ്ട്'; JSW ചെയർമാൻ സജ്ജൻ ജിൻഡാൽ

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലുള്ള മേക്കർ മാക്‌സിറ്റിയിൽ ടെസ്ല തങ്ങളുടെ ആദ്യ ഷോറൂം തുറക്കാൻ തയ്യാറാവുകയാണ്.

dot image

ഇലോൺ മസ്‌കിന്റെ ടെസ്‌ലയ്ക്ക് ഇന്ത്യയിൽ വിജയിക്കാൻ സാധിക്കില്ലെന്ന് JSW ഗ്രൂപ്പിന്റെ ചെയർമാനും എംഡിയുമായ സജ്ജൻ ജിൻഡാൽ. ഇലോൺ മസ്‌ക് സൂപ്പർ സ്മാർട്ട് ആണെന്നുള്ള കാര്യത്തോട് യോജിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ മസ്‌കിന്റെ സൂപ്പർ സ്മാർട്ട് പര്യാപ്തമായിരിക്കില്ലെന്ന് സജ്ജൻ ജിൻഡാൽ പറഞ്ഞു.

ഏണസ്റ്റ് & യംഗ് എന്‍ട്രപ്രണര്‍ ഓഫ് ദി ഇയർ അവാർഡ് ചടങ്ങിന് പിന്നാലെ നടന്ന പാനൽ ചർച്ചയിലായിരുന്നു ജിൻഡാൽ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ ഓട്ടോ സെഗ്മെന്റിൽ വിജയകരകമായി പ്രവർത്തിക്കുന്ന ടാറ്റയും മഹീന്ദ്ര ഗ്രൂപ്പുമുണ്ട്. ഇവിടെ മസ്‌കിന്റെ ടെസ്‌ലയ്ക്ക് വിജയിക്കാൻ സാധിക്കുന്നത് എളുപ്പമായിരിക്കില്ലെന്നും ജിൻഡാൽ പറഞ്ഞു.

'ഇലോൺ മസ്‌ക് യുഎസിലാണ്, നമ്മൾ ഇന്ത്യക്കാർ ഇവിടെയുണ്ട്. മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും ചെയ്യാൻ കഴിയുന്നത് മസ്‌കിന് ഇവിടെ സൃഷ്ടിക്കാൻ കഴിയില്ല. ട്രംപിന്റെ നിഴലിൽ, യുഎസിൽ അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുമെന്നും ജിൻഡാൽ പറഞ്ഞു. മസ്‌ക് സൂപ്പർ സ്മാർട്ട് ആണ് അതിൽ സംശയമില്ല. അദ്ദേഹം ഒരു മഹാമനസ്‌കനാണ്, ബഹിരാകാശ പേടകവും മറ്റും ചെയ്യുന്നു. അദ്ദേഹം അത്ഭുതകരമായ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലുള്ള മേക്കർ മാക്‌സിറ്റിയിൽ ടെസ്‌ല തങ്ങളുടെ ആദ്യ ഷോറൂം തുറക്കാൻ തയ്യാറാവുകയാണ്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഡൽഹിയിലും ടെസ്‌ല ഷോറൂം ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം അമേരിക്കയിൽ വെച്ച് ഇലോൺ മസ്‌കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ബഹിരാകാശം, മൊബിലിറ്റി, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയിലെ ഡൽഹി, മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലായി വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ ടെസ്‌ല പ്രഖ്യാപിച്ചിരുന്നു.

Content Highlights: JSW Chairman says Musk's Super Smart won't work in India, Tata and Mahindra are here

dot image
To advertise here,contact us
dot image