
പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം 390 ഡ്യൂക്ക് മോഡലിന്റെ 2025 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ക്രൂയിസ് കണ്‍ട്രോള്‍ ആണ് അപ്‌ഡേറ്റ് ചെയ്ത ബൈക്കിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. പുതിയ 390 അഡ്വഞ്ചറില്‍ അവതരിപ്പിച്ച അതേ ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം പുതിയ 390 ഡ്യൂക്കില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
390 ഡ്യൂക്കിന്റെ അഗ്രസീവ് സ്റ്റൈലിങ്ങിന് മാറ്റമൊന്നുമില്ലാതെ തുടരുന്നു. സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 2-പീസ് സ്റ്റെപ്പ്ഡ് സീറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പുതിയ 390 ഡ്യൂക്കിന് പവര്‍ നല്‍കുന്നത് 399 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എന്‍ജിനായിരിക്കും. ഇത് 45.3 ബിഎച്ച്പിയും 39 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. കൂടാതെ എന്‍ജിനെ 6-സ്പീഡ് ഗിയര്‍ബോക്സുമായി ഇണക്കിചേര്‍ത്തിരിക്കുന്നു. ബൈക്കില്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോ-ഷോക്കും സജ്ജീകരിച്ചിരിക്കുന്നു. രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളുണ്ട്.
Content Highlights: ktm 390 duke expected to launch soon