അപകടങ്ങള്‍ ഒഴിവാക്കാം... വേനലില്‍ ഇരുചക്രവാഹനങ്ങള്‍ക്കും വേണം ശ്രദ്ധ

താപനില ഉയരുമ്പോള്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്

dot image

ചൂടുകാലമായാല്‍ വാഹനങ്ങള്‍ക്കും സംരക്ഷണം വേണം എന്നു പറയുന്നത് വാസ്തവമാണ്. ചൂട് കൂടുമ്പോള്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും അത് പിന്നീട് അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഫോര്‍ വീലര്‍ പോലെ തന്നെ ഇരുചക്ര വാഹനങ്ങള്‍ക്കും സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്തൊക്കെയാണെന്നറിയാം.

വെയിലത്ത് വാഹനം നിര്‍ത്തിയിടരുത്

വേനല്‍ക്കാലത്ത് വെയിലില്‍ അധികനേരം വാഹനങ്ങള്‍ നിര്‍ത്തിയിടാതിരിക്കുന്നതാണ് നല്ലത്. അങ്ങനെയുണ്ടെങ്കില്‍ വാഹനം മൂടി വയ്ക്കുക. അല്ലെങ്കില്‍ പെയിന്റ് മങ്ങുകയും മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

ടയറിന്റെ മര്‍ദ്ദം ശ്രദ്ധിക്കണം

വായൂമര്‍ദ്ദം മൂലം വേനല്‍ക്കാലത്ത് ഇരുചക്ര വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ടയറുകളുടെ മര്‍ദ്ദം സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റിനേക്കാള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കുക.

ഓയിലുകള്‍ പരിശോധിക്കുക

ചൂടുകാലത്ത് ബൈക്കിന്റെ എഞ്ചിന്‍ കൂടുതല്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാവുകയും അധികമായി ഓയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. അതിനാല്‍ ഇടയ്ക്കിടെ എഞ്ചിന്‍ ഓയില്‍ പരിശോധിക്കേണ്ടതുണ്ട്. ഓയില്‍ നില കുറവാണെങ്കില്‍ അത് നിറച്ചെടുക്കേണ്ടതുണ്ട്. അതുപോലെ ടാങ്ക് മുഴുവനായി നിറയ്ക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് അമിതമായി ഇന്ധനം നിറച്ചാല്‍ ചൂട് കൂടുമ്പോള്‍ ഇന്ധന ചോര്‍ച്ചയുണ്ടാകും.

എയര്‍ ഫില്‍റ്റര്‍ വൃത്തിയാക്കുക

ടൂവീലറിന്റെ എയര്‍ ഫില്‍റ്ററുകള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഇത് എഞ്ചിന്റെ ആയുര്‍ ദൈര്‍ഘ്യം വര്‍ധിപ്പിക്കും. വേനല്‍ക്കാലമെന്നല്ല എപ്പോഴും എയര്‍ ഫില്‍റ്ററുകള്‍ വ്യത്തിയാക്കുന്നത് ഗുണം ചെയ്യും. കാരണം വാഹനത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എയര്‍ ഫില്‍റ്ററുകളാണ് സഹായിക്കുന്നത്.

Content Highlights : It is true that vehicles also need protection during the hot season

dot image
To advertise here,contact us
dot image