'വാങ്ങുന്നുണ്ടെങ്കിൽ ഇപ്പോ വാങ്ങിക്കോ', ഹ്യുണ്ടായ് കാറുകൾക്കും അടുത്ത മാസം മുതൽ വില കൂടും

2025 ഏപ്രിൽ 1 മുതലാണ് വില വർധനവ് പ്രാബല്യത്തിൽ വരിക

dot image

ഹ്യൂണ്ടായ് കാറുകൾക്ക് അടുത്തമാസം മുതൽ വില കൂടും. നിലവിലെ വിലയിൽ നിന്ന് 3 ശതമാനം വരെയാണ് വില കൂടുകയെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു. വർധിച്ചുവുരന്ന ചെലവുകൾ, കമ്മോഡിറ്റി വിലകൾ, ഉയർന്ന പ്രവർത്തന ചെലവുകൾ എന്നിവ മുൻനിർത്തിയാണ് വില വർധിക്കുക.

വിവിധ മോഡലുകൾക്കും വേരിയന്റിനും അനുസരിച്ച് വില വർധനവ് വ്യത്യസ്തമായിരിക്കും. വർധിച്ചുവരുന്ന ചിലവുകൾ പരമാവധി കമ്പനി തന്നെ ക്രമീകരിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും തുടർച്ചയായി പ്രവർത്തന ചിലവ് ഉണ്ടാകുന്നത് കൊണ്ട് കമ്പനിക്ക് താങ്ങാൻ സാധിക്കുന്നില്ലെന്നും അതിനാലാണ് ഉപഭോക്താക്കൾക്ക് വലിയ ആഘാതം ഇല്ലാത്ത തരത്തിൽ വിലവർധിപ്പിക്കാൻ നിർബദ്ധിതരായതെന്നും ഹ്യൂണ്ടായ് ഇന്ത്യയുടെ ഡയറക്ടറും സിഒഒയുമായ തരുൺ ഗാർഗ് പറഞ്ഞു.

നേരത്തെ മാരുതിയും വില വർധനവ് പ്രഖ്യാപിച്ചിരുന്നു. 2025 ഏപ്രിൽ 1 മുതലാണ് വില വർധനവ് പ്രാബല്യത്തിൽ വരിക. ജനുവരിയിലും ഫെബ്രുവരിയിലും നേരത്തെ കാറുകൾക്ക് വില വർധിപ്പിച്ചിരുന്നു. ഈ വർഷം ഇത് മൂന്നാമത്തെ വില വർധനവാണ്.

അസംസ്‌കൃത വസ്തുക്കളുടെയും ഇൻപുട്ട് ചെലവുകളുടെയും വർദ്ധനവ് ചൂണ്ടിക്കാട്ടി ടാറ്റ മോട്ടോഴ്സും 2025 ഏപ്രിൽ 1 മുതൽ വാണിജ്യ വാഹന ശ്രേണിയിൽ 2% വരെ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Hyundai cars will also see prices increase from April

dot image
To advertise here,contact us
dot image