കാത്തിരിപ്പിന് വിരാമം; എന്‍ഫീല്‍ഡ് ക്ലാസിക് 650 ട്വിന്‍ ലോഞ്ച് മാര്‍ച്ച് 27ന്

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ട്വിന്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

dot image

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ട്വിന്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. മാര്‍ച്ച് 27നാണ് ലോഞ്ചിംഗ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650, സൂപ്പര്‍ മെറ്റിയര്‍ 650, ഷോട്ട്ഗണ്‍ 650, ബെയര്‍ 650 എന്നിവയ്ക്ക് ശേഷം ബ്രാന്‍ഡിന്റെ ആറാമത്തെ 650 സിസി മോട്ടോര്‍സൈക്കിളായിരിക്കും ഇത്.

ബൈക്കിന്റെ പുതിയ പതിപ്പ് രാജ്യത്ത് വില്‍ക്കുന്ന 350 സിസി പതിപ്പിന്റെ അതേ നിയോ-റെട്രോ അപ്പീലോട് കൂടിയായിരിക്കും. ഇരുവശത്തും പൊസിഷന്‍ ലൈറ്റുകളും സമാനമായ ആകൃതിയിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഉള്ള ഒരു വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും പ്രതീക്ഷിക്കുന്നുണ്ട്. ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്കാണ് മറ്റൊരു ആകര്‍ഷണം.

ട്രിപ്പര്‍ മീറ്ററുള്ള ഒരു വലിയ അനലോഗ് ക്ലസ്റ്ററും ഇത് വാഗ്ദാനം ചെയ്യുന്നു. മുന്‍വശത്ത് 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചും ഉള്ള വയര്‍-സ്‌പോക്ക് വീലുകള്‍ ബൈക്കില്‍ ഉണ്ടാവും. പ്രധാന ഫ്രെയിമും സബ്-ഫ്രെയിമും ഷോട്ട്ഗണ്‍ 650ന് സമാനമാണ്.

പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍, മുന്‍പിലും പിന്നിലും സ്റ്റാന്‍ഡേര്‍ഡ് ഡ്യുവല്‍-ചാനല്‍ എബിഎസുള്ള ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് മറ്റു ആകര്‍ഷണം. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650-ന് 647 സിസി എയര്‍/ഓയില്‍-കൂള്‍ഡ് പാരലല്‍ ട്വിന്‍ എന്‍ജിന്‍ ഉണ്ട്. ഇത് 7,250 ആര്‍പിഎമ്മില്‍ 46.4 എച്ച്പി പവറും 5,650 ആര്‍പിഎമ്മില്‍ 52.3 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ട്രാന്‍സ്മിഷന്‍ വഴിയാണ് പിന്‍ചക്രത്തിലേക്ക് പവര്‍ കൈമാറുന്നത്.

Content Highlights: royal enfield classic 650 twin india launch march 27

dot image
To advertise here,contact us
dot image