കാറുകളെക്കാൾ ലാഭമാണല്ലോ ഇത്! 2024 ൽ ഫോക്‌സ്‌വാഗൺ കാറുകളെക്കാൾ കൂടുതൽ വിറ്റത് ഈ ഉൽപന്നം

ജനങ്ങളുടെ കാർ എന്നാണ് ജർമൻ ഭാഷയിൽ ഫോക്‌സ്‌വാഗണിന്റെ അർത്ഥം

dot image

വാഹനപ്രേമികളുടെ ഇഷ്ട ബ്രാൻഡുകളിൽ ഒന്നാണ് ജർമൻ കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. 1937 മുതൽ പ്രവർത്തനം ആരംഭിച്ച ഫോക്‌സ്‌വാഗൺ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന കാർ ബ്രാൻഡുകളിൽ ഒന്നുകൂടിയാണ്. ജനങ്ങളുടെ കാർ എന്നാണ് ജർമൻ ഭാഷയിൽ ഫോക്‌സ്‌വാഗണിന്റെ അർത്ഥം.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ വർഷം കാറുകളെക്കാൾ കൂടുതലായി ഫോക്‌സ്‌വാഗൺ വിറ്റത് മറ്റൊരു പ്രൊഡക്റ്റ് ആണ്. സോസേജുകള്‍! 2024ൽ 5.2 ദശലക്ഷം കാറുകൾ വിറ്റപ്പോൾ 8.5 ദശലക്ഷം സോസേജുകളാണ് കമ്പനി വിറ്റത്.

1973-ൽ ആണ് കമ്പനി സോസേജുകൾ നിർമിക്കാൻ തുടങ്ങിയത്. വോൾഫ്സ്ബർഗ് ആസ്ഥാനത്തെ തൊഴിലാളികൾക്ക് നൽകാൻ വേണ്ടിയായിരുന്നു ഇത്. ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ, കോർപ്പറേറ്റ് കഫറ്റീരിയകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കമ്പനിയുടെ സോസേജുകൾ വിൽക്കുന്നുണ്ട്. OEM VW എന്ന പേരിലാണ് ഈ സോസേജുകൾ വിൽക്കുന്നത്.

2 ശതമാനം വളർച്ചയാണ് സോസേജ് വിൽപനയിൽ കമ്പനി നേടിയത്. ഇതേവർഷം തന്നെ 6,54,000 കുപ്പി സ്‌പൈസ്ഡ് കെച്ചപ്പും ഫോക്‌സ്‌വാഗൺ വിൽപന നടത്തി. അതേസമയം കമ്പനിക്കെതിരെ നികുതിവെട്ടിപ്പിന് ഇന്ത്യയിൽ ഇഡി കേസ് ഫയൽ ചെയ്തിട്ടുണ്ട്.


ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത പാർട്സുകളുടെ നികുതി അടച്ചതിൽ വെട്ടിപ്പ് നടത്തിയെന്നാണ് കമ്പനിക്കെതിരെ ഉയരുന്ന ആരോപണം.

1.4 ബില്യൺ ഡോളർ (11,847 കോടി രൂപ) നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഉയർന്നിരിക്കുന്ന പരാതി. ഇത് സംബന്ധിച്ച് നിയമ നടപടികൾ പുരോഗമിക്കുകയാണ്.

Content Highlights: Volkswagen sold this Food item more than cars in 2024

dot image
To advertise here,contact us
dot image