വാഹനമോടിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യം ഏതാണെന്നറിയാമോ? ഇന്ത്യയുടെ സ്ഥാനം അറിയാം

തുടര്‍ച്ചയായ നാലാമത്തെ വര്‍ഷമാണ് പട്ടികയില്‍ നോര്‍വേ ഒന്നാം സ്ഥാനത്തെത്തുന്നത്

dot image

വാഹനമോടിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യമായി സൗത്ത് ആഫ്രിക്ക. 53 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ ട്രെയിനിങ് കമ്പനി സുട്ടോബിയാണ് പട്ടിക തയ്യാറാക്കിയത്. അപകടകരമായ രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 49-ാമതായാണ് ഇന്ത്യ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. അമേരിക്കയാകട്ടെ 51-ാം സ്ഥാനത്താണുള്ളത്. നോര്‍വേയാണ് ഏറ്റവും സുരക്ഷിതമായ രാജ്യമായി ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

തുടര്‍ച്ചയായ നാലാമത്തെ വര്‍ഷമാണ് പട്ടികയില്‍ നോര്‍വേ ഒന്നാം സ്ഥാനത്തെത്തുന്നത്. വാഹനങ്ങളുടെ വേഗത, ഗതാഗത നിയമലംഘനങ്ങള്‍, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, റോഡ് അപകട മരണനിരക്ക് തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാഹനമോടിക്കാന്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളെയും ഏറ്റവും അപകടകരമായ രാജ്യങ്ങളെയും തെരഞ്ഞെടുത്തത്.

അതേസമയം ആഗോളതലത്തില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കുറഞ്ഞതായും പട്ടിക സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷം 8.9 ആയിരുന്ന നിരക്ക് 6.3 ആയാണ് കുറഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ റോഡ് സുരക്ഷാ നിയമങ്ങളുണ്ടെങ്കിലും ഇത് ശരിയായി നടപ്പാക്കാത്തതാണ് അപകടങ്ങളുള്‍പ്പടെ കൂടാന്‍ കാരണമെന്ന് പട്ടിക തയ്യാറാക്കിയ സംഘത്തില്‍ ഭാഗമായിരുന്ന ഒരാള്‍ പ്രതികരിച്ചത്. അഴിമതിക്കാരായ ട്രാഫിക് ഓഫീസര്‍മാരും, കൈക്കൂലിയും ഉള്‍പ്പടെ നിയമലംഘനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: India third most dangerous country to drive, Norway safest, Report

dot image
To advertise here,contact us
dot image