2024-2025 വർഷം ഏറ്റവും കൂടുതൽ വിറ്റു പോയ 5 കാറുകൾ ഏതൊക്കെ ?, ഒന്നാം സ്ഥാനം മാരുതിക്ക് തന്നെ

മാരുതിയാണ് ഏറ്റവും കൂടുതൽ കാറുകൾ ഇന്ത്യയിൽ വിൽപ്പന നടത്തിയത്

dot image

പുതിയ ഒരു സാമ്പത്തിക വർഷത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പുതിയ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ നിരവധി കാറുകൾ വില കൂട്ടാനുള്ള തീരുമാനത്തിലാണ്.


അതേസമയം കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റുപോയ കാറുകളുടെ എണ്ണം പുറത്തുവന്നിട്ടുണ്ട്. മാരുതിയാണ് ഏറ്റവും കൂടുതൽ കാറുകൾ ഇന്ത്യയിൽ വിൽപ്പന നടത്തിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ അഞ്ച് കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം.

മാരുതി സുസുക്കി വാഗൺആർ ആണ് ഏറ്റവും കൂടുതൽ വിറ്റുപോയ കാർ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,98,451 കാറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ നാല് സാമ്പത്തിക വർഷത്തിലും മാരുതി സുസുക്കി വാഗൺആർ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.

ടാറ്റപഞ്ച് ആണ് രണ്ടാം സ്ഥാനത്ത് 1,96,572 യൂണിറ്റ് പഞ്ചുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം വിറ്റത്. ജനപ്രിയമായ ഇടത്തരം എസ്യുവിയായ ഹ്യുണ്ടായി ക്രെറ്റ 1,94,871 യൂണിറ്റ് വിറ്റ് മുന്നാം സ്ഥാനത്തും മാരുതി സുസുക്കി എർട്ടിഗ 1,90,974 യൂണിറ്റുകൾ വിറ്റ് നാലാം സ്ഥാനത്തും ഇടം പിടിച്ചു.

മാരുതി സുസുക്കി ബ്രെസ്സ ആണ് അഞ്ചാം സ്ഥാനത്ത് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ 1,89,163 എണ്ണം ബ്രെസ്സകളാണ് ഇന്ത്യയിൽ വിറ്റുപോയത്.

Content Highlights: What are the 5 best-selling cars of 2024-2025? Maruti takes the first place

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us