പെട്രോളിന് പകരം ഡീസല്‍ മാറി അടിച്ചോ? ഇനി എന്ത് ചെയ്യും?

പെട്രോള്‍ കാറില്‍ ഡീസല്‍ അടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?

dot image

ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ കയറി പെട്രോള്‍ മാറി ഡീസല്‍ അടിച്ച അനുഭവം നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകും. ഒന്ന് ആലോചിച്ച് നോക്കൂ പെട്രോളിന് പകരം ഡീസല്‍ അടിച്ചാല്‍ എന്ത് ചെയ്യുമെന്ന്. ഇനി അതല്ല ഡീസലിന് പകരം പെട്രോള്‍ അടിച്ചാല്‍ അതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ?

ഇന്ധനം മാറി അടിച്ചാല്‍ എന്ത് സംഭവിക്കും?

വാഹനങ്ങളില്‍ ഇന്ധനം മാറി അടിച്ച ശേഷം വാഹനമോടിച്ചാല്‍ അത് വാഹനത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും. പവര്‍ വേരിയേഷന്‍ അടക്കമുള്ള ഗുരുതര പ്രശ്നങ്ങളും ഇതുമൂലമുണ്ടാകും.

ഇങ്ങനെയുളള അവസരങ്ങളില്‍ എന്താണ് ചെയ്യേണ്ടത്?

പെട്രോള്‍ കാറില്‍ ഡീസല്‍ നിറയ്ക്കുന്നത് അത്ര അപകടകരമല്ല. ഇങ്ങനെ ഒരു അബദ്ധം പറ്റിയെന്ന് മനസിലായാല്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. അടുത്തുളള സര്‍വ്വീസ് സെന്ററില്‍ അറിയിച്ച ശേഷം കെട്ടി വലിച്ച് കൊണ്ടുപോകണം. മെക്കാനിക്കിന്റെ സഹായത്തോടെ ടാങ്കിലെ ഡീസല്‍ മുഴുവന്‍ മാറ്റുക. ടാങ്ക് അഴിച്ച് ക്ലീന്‍ ചെയ്യുക.

നേരെ മറിച്ച് ഡീസല്‍ കാറിലാണ് പെട്രോള്‍ നിറയ്ക്കുന്നതെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കും. കാരണം ഡീസല്‍ എഞ്ചിന്റെയും പെട്രോള്‍ എഞ്ചിന്റെയും പ്രവര്‍ത്തന രീതികള്‍ വ്യത്യസ്തമാണ്. ഡീസല്‍, എഞ്ചിന്റെ എല്ലാ ഭാഗങ്ങളും ലൂബ്രിക്കേറ്റ് ചെയ്യുന്നു. അതേസമയം പെട്രോള്‍ എഞ്ചിനുകളില്‍ എഞ്ചിന്‍ കത്തിക്കാന്‍ സ്പാര്‍ക് പ്ലഗുകള്‍ ഉപയോഗിക്കുന്നു. ഡീസല്‍ ടാങ്കില്‍ പെട്രോള്‍ നിറച്ചാല്‍ അത് എഞ്ചിന്റെ എല്ലാ ഭാഗങ്ങളിലും ഉടന്‍ എത്തും. അതുകൊണ്ട് വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ ചെലവ് കൂടും. എഞ്ചിന്റെ ഏതൊക്കെ ഭാഗത്ത് പെട്രോള്‍ എത്തി എന്നതിനെ ആശ്രയിച്ചായിരിക്കും ചെലവ് കൂടുക.

Content Highlights :Driving a vehicle after changing fuel can seriously affect its performance

dot image
To advertise here,contact us
dot image