
കാറിന്റെ മൈലേജും മറ്റ് ഫീച്ചറുകളേക്കാളും സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നവരാണ് കാർ ഉടമകളായ സാധാരണക്കാരിൽ ഭൂരിഭാഗവും. പൊതുവെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നവർ ടാറ്റയുടെ കാറുകളാണ് തെരഞ്ഞെടുക്കാറുള്ളത്. ഇപ്പോഴിതാ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് ടാറ്റയുമായി മത്സരത്തിന് എത്തിയിരിക്കുകയാണ് മാരുതിയുടെ വാഗൺ ആർ.
കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാറുകളിൽ ഒന്ന് കൂടിയാണ് മാരുതി വാഗൺആർ. സുരക്ഷയ്ക്ക് പ്രാധാന്യം നൽകി വാഗൺആറിർ ആറ് എയർബാഗുകൾ പുതുതായി കമ്പനി നൽകിയിട്ടുണ്ട്. 6 എയർബാഗുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഗൺആറിന്റെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്. മാരുതിയുടെ ബ്രെസ്സ, സെലേറിയോ, ഗ്രാൻഡ് വിറ്റാര തുടങ്ങിയ കാറുകളിൽ നിലവിൽ 6 എയർബാഗുകൾ ഉണ്ട്.
നിലവിൽ വാഗൺആറിന്റെ വില 6.61 ലക്ഷം മുതൽ 8.73 ലക്ഷം രൂപ വരെയാണ്. അടുത്തമാസത്തോടെ കാറുകൾക്ക് വില വർധിക്കാനുള്ള സാധ്യതയുണ്ട്.
7 ഇഞ്ച് ടച്ച്സ്‌ക്രീൻ, ഇലക്ട്രിക് ORVM-IÄ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ തുടങ്ങിയ കാറിന്റെ പ്രത്യേകതകളാണ്. ഇത് കൂടാതെ സുരക്ഷയ്ക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ABS, EBD, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവ നൽകിയിട്ടുണ്ട്. 1.0 ലിറ്റർ, 1.2 ലിറ്റർ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഗൺആറിന് നൽകിയിരിക്കുന്നത്.
Content Highlights: it is safer than Tata and cheaper Maruthi Wagon R with 6 airbags