എഐ ചാറ്റ്ബോട്ട് ആയ ചാറ്റ്ജിപിടിയോട് ഉപയോക്താക്കൾക്കുള്ള താത്പര്യം കുറയുന്നതായി റിപ്പോർട്ട്. വിവിധ പ്ലാറ്റ്ഫോമുകളില് ലഭ്യമായ ചാറ്റ് ജിപിടി സേവനങ്ങളിൽ ജൂൺ മാസത്തിൽ ഉപയോക്താക്കളുടെ എണ്ണം 10 ശതമാനം കുറഞ്ഞു. സേവനം തുടങ്ങിയിട്ട് ആദ്യമായാണ് ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്.
വെബ്സൈറ്റിനു പുറമെ ഐഫോണിൽ സ്വന്തമായി ആപ്പുമുണ്ട്. ഈ ആപ്പിൻ്റെ ഡൗൺലോഡിങ്ങ് കുറഞ്ഞതായും റിപ്പോർട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചാറ്റ് ജിപിടിയെ കൂടാതെ ഗൂഗിൾ ബാർഡ്, ക്യാരക്ടർ എഐ എന്നിവയുടെ ഉപയോഗത്തിലും കുറവുണ്ടായിട്ടുണ്ട്. ചില കമ്പനികൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാവാം ഇടിവിനു കാരണമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
കഴിഞ്ഞി നവംബറിലാണ് ചാറ്റ് ജിപിടി പുറത്തിറങ്ങിയത്. അഞ്ച് ദിവസത്തിനുള്ളിൽ 10 ലക്ഷം ഉപയോക്താക്കളെ നേടിയിരുന്നു. ഫെബ്രുവരിയിൽ 10 കോടി അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്.