ലാന്ഡറിലെയും റോവറിലെയും 'പേലോഡുകള്' ഇനി ചാന്ദ്രരഹസ്യം തിരയും; റോവറിൻ്റെ ദൗത്യം ഉടൻ തുടങ്ങും

ഇനി മുന്നിലുള്ളത് റോവറിന്റെ സുരക്ഷിത യാത്രയും ശാസ്ത്ര പരീക്ഷണങ്ങളും

dot image

വിക്രം ലാന്ഡര് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില് വിജയകരമായി സോഫ്റ്റ് ലാന്ഡ് ചെയ്തിരിക്കുകയാണ്. സോഫ്റ്റ് ലാന്ഡിന് ശേഷം ഇനി രണ്ട് ദൗത്യങ്ങളാണ് മുന്നിലുള്ളത്. അതിലൊന്ന് റോവറിന്റെ സുരക്ഷിത യാത്ര തന്നെയാണ്. രണ്ടാമത്തേത് ശാസ്ത്ര പരീക്ഷണങ്ങളാണ്. ഏതാനും മണിക്കൂറുകൾക്കകം ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ പുറത്തിറങ്ങി ചന്ദ്രോപരിതലത്തിൽ പരീക്ഷണം തുടങ്ങും.

രാജ്യത്തെ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെ സ്മരാണര്ത്ഥമാണ് ലാന്ഡറിന് വിക്രം ലാന്ഡര് എന്ന പേര് നല്കിയത്. 1749.86 കിലോഗ്രാമാണ് വിക്രം ലാന്ഡറിന്റെ ഭാരം. ചന്ദ്രയാന് 2വിന്റെ ഓര്ബിറ്ററുമായാണ് ആശയവിനിമയം നടത്തുക. ഒരു ചാന്ദ്രദിനമാണ് ആയുസ്. ഒരു ചാന്ദ്രദിനമെന്നത് ഭൂമിയിലെ 14 ദിവസങ്ങളാണ്. നാല് പരീക്ഷണ ഉപകരണങ്ങളാണ് ലാന്ഡറിലുള്ളത്.

ഉപരിതലത്തിലെ പ്ലാസ്മ സാന്ദ്രതയും അതിലെ മാറ്റങ്ങളും കണ്ടെത്തുന്നതിനായുള്ള RAMBHA LP (Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere) എന്ന പേലോഡാണ് ആദ്യത്തേത്. ChaSTE (Chandra's Surface Thermo physical Experiment) എന്ന പേലോഡാണ് രണ്ടാമത്തേത്. ധ്രുവ മേഖലക്ക് സമീപത്തെ ചന്ദ്രോപരിതലത്തിലെ താപ വസ്തുക്കളെ സംബന്ധിച്ച വിവരം ശേഖരിക്കുക എന്നതാണ് ഈ പേലോഡിന്റെ ദൗത്യം. ചന്ദ്രനില് ലാന്ഡര് ഇറങ്ങുന്ന സ്ഥലത്തും പരിസരങ്ങളിലുമുള്ള ഭൂകമ്പതരംഗങ്ങളെ അളക്കുക എന്നതാണ് നാലാമത്തെ പേലോഡായ ILSA (Instrument for Lunar Seismic Activity)യുടെ ദൗത്യം. നാലാമത്തെ പേലോഡായ NASA Playload, LRA - LASER Retroreflector Arrayയുടെ ദൗത്യം ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരനിര്ണയ പഠനങ്ങള് നടത്തുക എന്നതാണ്.

ആറ് ചക്രമുള്ള റോബോട്ടിക് വാഹനമായ പ്രഗ്യാന് റോവറാണ് ചാന്ദ്ര ദൗത്യത്തിലെ മറ്റൊരു നിര്ണ്ണായക ഉപകരണം. ജ്ഞാനം എന്നര്ഥം വരുന്ന പ്രഗ്യാന് റോവര് ലാന്ഡറിന്റെ വാതില് തുറന്ന് പുറത്തിറങ്ങുന്ന നിമിഷം ഐഎസ്ആര്ഒയെ സംബന്ധിച്ചും ലോകത്തെമ്പാടുള്ള ചാന്ദ്രദൗത്യ സംഘങ്ങളെ സംബന്ധിച്ചും നിര്ണ്ണായകമാണ്. 26 കിലോഗ്രാമാണ് പ്രഗ്യാന് റോവറിന്റെ ഭാരം. ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസങ്ങള്)മാണ് പ്രഗ്യാന് റോവറിന്റെ ആയുസ്.

പ്രാധാന്യമുള്ള രണ്ട് പരീക്ഷണ ഉപകരണങ്ങളാണ് (പേലോഡ്സ്) റോവറിന്റെ സവിശേഷ ഘടകങ്ങള്. LIBS (LASER Induced Breakdown Spectroscope) ആണ് ഒരു പേലോഡ്. ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും ഘടകങ്ങളെക്കുറിച്ച് വിവരം ഈ പേലോഡ് നല്കും. APS ( Alpha Particle -ray Spectrometer) ആണ് രണ്ടാമത്തെ പേലോഡ്. ചന്ദ്രോപരിതലത്തിലെ രാസപദാര്ഥങ്ങളുടെയും ഖനിജദ്രവ്യങ്ങളുടെയും സങ്കലനം സംബന്ധിച്ച പരീക്ഷണമായിരിക്കും ഈ പേലോഡ് നടത്തുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us