ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോൺ 15 സീരീസ് വിപണിയിലേക്ക് എത്തുകയാണ്. ഈ വേളയിൽ ആപ്പിൾ ആരധകർക്ക് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഐഫോൺ 14 സീരിസിന്റെ ചുവപ്പ് നിറത്തിലുള്ള വേരിയന്റുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ട് വന്നിരിക്കുകയാണ്. ഐഫോൺ 14 എന്ന 5ജി പ്രീമിയം ഫോൺ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്തതിന് ശേഷം ലഭിക്കുന്ന ഏറ്റവും വിലക്കിഴിവാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നൽകുന്നത്.
ഐഫോൺ 14ന്റെ ചുവപ്പ് നിറത്തിലുള്ള വേരിയന്റിന് 79,900 രൂപയായിരുന്നു വില. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഈ വേരിയന്റ് 66,999 രൂപയ്ക്ക് ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് 4,000 രൂപ അധിക കിഴിവും ലഭിക്കും. ഇതോടെ ഫോണിന്റെ വില 62,999 രൂപയാകും. അതായാത് ഉപയോക്താവിന് 16,901 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും.
നിലവിൽ ഐഫോൺ 13ന് 56,999 രൂപ മുതലാണ് ഫ്ലിപ്പ്കാർട്ടിൽ വില നൽകിയിരിക്കുന്നത്. ഐഫോൺ 13നും ഫ്ലിപ്പ്കാർട്ട് ബാങ്ക് ഓഫർ നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഹാൻഡ്സെറ്റ് വാങ്ങുന്ന ആളുകൾക്ക് 54,999 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം. ഐഫോൺ 14 മോഡലിന് സമാനമായ സവിശേഷതകളാണ് ഈ മോഡലിനുള്ളത്. അതിനാൽ ഈ മോഡലും ഉപയോക്താക്കൾക്ക് മികച്ച ഓപ്ഷൻ തന്നെയാണ്.
അതേസമയം ഈ മാസം 12ന് ഐഫോണിന്റെ 15 സീരിസിന്റെ ലോഞ്ച് നടക്കുകയാണ്. വരാനിരിക്കുന്ന ഐഫോൺ 15 സീരീസ് സ്മാർട്ട്ഫോണുകൾക്ക് അവയുടെ മുൻഗാമികളെ അപേക്ഷിച്ച് കൂടുതൽ ബാറ്ററി കപ്പാസിറ്റിയുണ്ടാകുമെന്നാണ് ഐടി ഹോമിൽ നിന്നുള്ള റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഐഫോൺ 15ന് 3,877 mAh ബാറ്ററിയായിരിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ഐഫോൺ 15 പ്ലസിന് 4,912 mAh ബാറ്ററി കപ്പാസിറ്റിയായിരിക്കും ഉണ്ടാവുക. ഐഫോണിലെ എക്കാലത്തെയും വലിയ ബാറ്ററിയായിരിക്കുമിത്. അതുപോലെ, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയ്ക്ക് യഥാക്രമം 3650 mAh, 4852 mAh ശേഷിയുള്ള വലിയ ബാറ്ററികളും ഉണ്ടാകുമെന്നാണ് സൂചന.