ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്ത്രീകളെ നഗ്നരാക്കുന്ന ഫോട്ടോകൾ നിർമ്മിക്കുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ജനപ്രീതി കൂടുന്നതായി റിപ്പോർട്ട്. സെപ്റ്റംബറിൽ മാത്രം 24 മില്യൺ ആളുകളാണ് ഇത്തരം വെബ്സൈറ്റുകൾ സന്ദർശിച്ചതെന്ന് സോഷ്യൽ നെറ്റ്വർക്ക് അനലിസിസ് കമ്പനിയായ ഗ്രാഫിക കണ്ടെത്തി. ജനപ്രിയ സോഷ്യൽ നെറ്റ്വർക്കുകൾ ഉപയോഗിച്ചാണ് ഇത്തരം ആപ്പുകളും സൈറ്റുകളും പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഈ വർഷത്തിന്റെ തുടക്കം മുതൽ എക്സ്, റെഡ്ഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400-ലധികം വർധിച്ചതായി ഗവേഷകർ പറയുന്നു. ആളുകളുടെ ചിത്രം എഐ ഉപയോഗിച്ച് നഗ്നമാക്കുകയാണ് ചെയ്യുന്നത്. ഇരകളാകുന്നത് കൂടുതലും സ്ത്രീകളാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇത്തരം ചിത്രങ്ങൾ മുമ്പുണ്ടായിരുന്നതിനെക്കാൾ മികച്ചതായി നിർമ്മിക്കാൻ ഇന്ന് സാധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒറിജിനലെന്ന് തോന്നിക്കുന്ന വിധമുള്ള ചിത്രങ്ങളാണ് ഈ തരത്തിൽ നിർമിക്കുന്നത്. മുമ്പൊക്കെ ഡീപ്പ് ഫേക്കുകളുണ്ടായിട്ടുണ്ടെങ്കിലും പോരായ്മകളുണ്ടായിരുന്നു. ഗ്രാഫികയിലെ വിദഗ്ധനായ സാന്റിയാഗോ ലകാടോസ് പറയുന്നു. ലൈംഗികത പ്രകടമാക്കുന്ന പരസ്യങ്ങൾ ഗൂഗിൾ അനുവദിക്കില്ലെന്നാണ് വക്താവ് പറയുന്നത്.
ജാതി രാഷ്ട്രീയത്തിന്റെ കിരീടം കോണ്ഗ്രസിന് ചേരുമോ?പ്രശസ്തരായ വ്യക്തികളുടെ സമ്മതമില്ലാതെ അശ്ലീല ചിത്രങ്ങൾ ഇത്തരത്തിൽ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന പ്രവണത ഏറിയിട്ടുണ്ട്. ഇത് ഇന്റർനെറ്റിന്റെ ഒരു വിപത്തായാണ് കണക്കാക്കുന്നത്. എഐ സാങ്കേതിക വിദ്യയിലെ പുരോഗതി ഡീപ്പ്ഫേക്കിനെ എളുപ്പവും ഫലപ്രദവുമാക്കുന്നുവെന്നതിൽ സാങ്കേതിക രംഗത്തെ വിദഗ്ധർ ആശങ്കയിലാണ്.