ഹാവൂ, ആശ്വാസമായി; ഫേസ്ബുക്കും ഇന്സ്റ്റഗ്രാമും ശരിയായി, പ്രശ്നം പരിഹരിച്ച് മെറ്റ

രാത്രി എട്ടേമുക്കാലോടെയാണ് രണ്ട് പ്ലാറ്റ്ഫോമുകളുടെയും പ്രവര്ത്തനം തടസ്സപ്പെട്ടത്.

dot image

ന്യൂഡല്ഹി: മെറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കിന്റെയും ഇന്സ്റ്റഗ്രാമിന്റെയും പ്രവര്ത്തനത്തില് നേരിട്ട തടസ്സം ശെരിയാക്കി. രാത്രി എട്ടേമുക്കാലോടെയാണ് രണ്ട് പ്ലാറ്റ്ഫോമുകളുടെയും പ്രവര്ത്തനം തടസ്സപ്പെട്ടത്. അക്കൗണ്ടുകള് ലോഗ് ഔട്ട് ആവുകയായിരുന്നു.

മൊബൈല് ആപ്പുകളിലും ബ്രൗസറുകളിലും സേവനത്തില് തടസ്സം നേരിട്ടു. ലോഗിന് ചെയ്യാന് ശ്രമിക്കുമ്പോള് പാസ്വേര്ഡ് തെറ്റാണെന്ന് നോട്ടിഫിക്കേഷന് വന്നിരുന്നു. എന്നാല് മണിക്കൂറുകള്ക്കകം പ്രശ്നം പരിഹരിച്ച് ആപ്പുകള് പഴയപടിയായി.

കുറച്ച് സമയത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ മെറ്റ സ്ഥാപകന് മാര്ക് സക്കര്ബര്ഗ് പ്രതികരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us