ബോട്ട് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി ഫോർബ്സ് ഇന്ത്യയുടെ റിപ്പോർട്ട്. 75 ലക്ഷം ഉപഭോക്താക്താക്കളുടെ വിവരങ്ങള് ചോര്ന്നുവെന്നും അവ ഡാര്ക്ക് വെബ്ബില് വില്പനയ്ക്കുണ്ടെന്നുമാണ് റിപ്പോര്ട്ടില് പറയുന്നത്. 2 ജിബിയോളം വരുന്ന ഡാറ്റയാണ് ചോര്ത്തിയത്. പേര്, വിലാസം, ഫോണ് നമ്പര്, ഇമെയില് ഐഡി, കസ്റ്റമര് ഐഡി ഉള്പ്പടെയുള്ള വിവരങ്ങളാണ് വില്പനയ്ക്കുള്ളത്. ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഏപ്രില് അഞ്ചിനാണ് വിവരങ്ങള് ചോര്ത്തപ്പെട്ടത്.
'ഷോപ്പിഫൈ ഗയ്' എന്ന ഹാക്കറാണ് ഡാറ്റ ഡാര്ക്ക് വെബ്ബില് വില്പനയ്ക്ക് വെച്ചത്. ഇത്തരം ഡാറ്റ ഉപയോഗിച്ചാണ് ബാങ്കിങ് തട്ടിപ്പുകാരും മാര്ക്കറ്റിങ് കമ്പനികളും ഫോൺ വഴിയും ഇ-മെയില് വഴിയുമെല്ലാം ആളുകളെ ബന്ധപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പ്, ഫിഷിങ് തട്ടിപ്പ്, ഐഡന്റിറ്റി തെഫ്റ്റ് തുടങ്ങിയ ഭീഷണികള് നേരിടേണ്ടി വന്നേക്കാം. എന്നാൽ വിവര ചോര്ച്ചയുമായി ബന്ധപ്പെട്ട് ബോട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏറ്റവും ജനപ്രിയമായ ഈ ബ്രാൻഡ് 2016-ലാണ് തുടക്കമിട്ടത്. റിയാലിറ്റി ഷോ ആയ ഷാര്ക്ക് ടാങ്കിലെ ജഡ്ജായ അമന് ഗുപ്തയും സമീര് മേത്തയും ചേര്ന്നാണ് കമ്പനി തുടങ്ങിയത്.