പണം മാറി അയച്ച് അമളി പറ്റിയോ? എന്തുചെയ്യും?

പണം തിരികെക്കിട്ടാന് വഴികളുണ്ട്. പ്രധാനപ്പെട്ട മൂന്ന് വഴികള് പറയാം

dot image

ഒരു അക്കൗണ്ടിലേക്ക് പണമയയ്ക്കാന് പണ്ടത്തെ പോലെ, പൂരിപ്പിച്ച ഫോമുമായി ബാങ്കില് ചെന്ന് ക്യൂ നില്ക്കേണ്ട സ്ഥിതി ഇന്നാര്ക്കുമില്ല. മൊബൈല് ബാങ്കിംഗിന്റെ ഈ കാലത്ത് നിമിഷങ്ങള്ക്കുള്ളിലാണ് പണ കൈമാറ്റങ്ങള് നടക്കുന്നത്. ഇങ്ങനെ മറ്റൊരു അക്കൗണ്ടിലേക്ക് നിങ്ങള് പൈസ അയയ്ക്കുമ്പോള്, എന്തെങ്കിലും അബദ്ധം സംഭവിച്ചാലോ? തെറ്റായ അക്കൗണ്ടിലേക്കാണ് നിങ്ങള് പണം അയച്ചതെങ്കിലോ?
അങ്ങനെ സംഭവിച്ചാല്, പണം നഷ്ടപ്പെടുമെന്നോര്ത്ത് ആരും ടെന്ഷനടിക്കണ്ട. പണം തിരികെക്കിട്ടാന് വഴികളുണ്ട്. പ്രധാനപ്പെട്ട മൂന്ന് വഴികള് പറയാം...

അബദ്ധത്തില് നമ്മള് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം ട്രാന്സ്ഫര് ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്, ഉടന് തന്നെ നമ്മുടെ ബാങ്കിനെ അറിയിക്കുക എന്നതാണ് ഒന്നാമത്തെ വഴി. തെറ്റായ ട്രാന്സാക്ഷന് നടന്ന തീയതി, സമയം, നമ്മുടെ അക്കൗണ്ട് നമ്പര്, തെറ്റായി കൈമാറിയ അക്കൗണ്ട് നമ്പര്, തുടങ്ങിയ വിവരങ്ങളെല്ലാം മെയില് വഴി ബാങ്കിനെ അറിയിച്ചാല് ബാങ്കിന് ആ ട്രാന്സാക്ഷന് പിന്വലിക്കാനാകും.

ഇനി, രണ്ടാമത്തെ വഴി നോക്കാം...

National Payments Corporation of Indiaയുടെ വെബ്സൈറ്റ് വഴി ട്രാന്സാക്ഷന് എറര് രജിസ്റ്റര് ചെയ്യാം എന്നതാണ് അത്. ഇതിന് വേണ്ടി npci.org.in എന്ന വെബ്സൈറ്റ് ഓപ്പണ് ചെയ്യണം. ശേഷം upi എന്ന വിന്ഡോ ക്ലിക്ക് ചെയ്താല് എത്തുന്ന ലാന്ഡിംഗ് പേജില് ഇടതുഭാഗത്ത് കാണുന്ന ടാബുകളില് Dispute Redressal Mechanism ക്ലിക്ക് ചെയ്യണം. തുടര്ന്ന് Transaction ല് ക്ലിക്ക് ചെയ്ത ശേഷം Nature of transaction ഫില് ചെയ്യാം. അതിന് ശേഷം issue എന്ന ബട്ടനില് ക്ലിക്ക് ചെയ്ത് incorrectly transffered to other account സെലക്ട് ചെയ്യണം. തുടര്ന്നുള്ള കോളങ്ങളില് തിയ്യതി, യുപിഐ ഐഡി, മൊബൈല് നമ്പര് എന്നിവയെല്ലാം ഫില് ചെയ്ത ശേഷം ട്രാന്സാക്ഷന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്റ് കൂടി അറ്റാച്ച് ചെയ്ത് സബ്മിറ്റ് ചെയ്യാം. വൈകാതെ തന്നെ പണം നമ്മുടെ അക്കൗണ്ടിലേക്ക് തിരികെയെത്തും.

ഭീം ആപ്പാണ് മൂന്നാമത്തെ വഴി

നാഷണല് പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്പിസിഐ) വികസിപ്പിച്ചെടുത്ത ഒരു ഇന്ത്യന് മൊബൈല് പേയ്മെന്റ് ആപ്പാണ് ഭാരത് ഇന്റര്ഫേസ് ഫോര് മണി എന്ന ഭീം ആപ്പ്. ഭീമിന്റെ ടോള്ഫ്രീ നമ്പറില് വിളിച്ച് ട്രാന്സാക്ഷന് ഡീറ്റെയില്സ് നല്കി കംപ്ലൈന്റ് രജിസ്റ്റര് ചെയ്യാം. എന്നാല് നമ്മള് തെറ്റായി പണം നല്കിയ അക്കൗണ്ട് ഉടമകള് ഉടന് തന്നെ ആ പണം പിന്വലിച്ചാലാണ് പ്രശ്നം. അത്തരം സാഹചര്യങ്ങളില് ബാങ്കുകള്ക്ക് മുന്നിലും വഴിയില്ലാതെ വരും. അത്തരം സാഹചര്യങ്ങളില് ആ അക്കൗണ്ട് ഉടമയെ ബാങ്ക് വഴിയോ നേരിട്ടോ നമുക്ക് ബന്ധപ്പെടാം. അദ്ദേഹം പണം തിരികെ നല്കുവാന് താത്പര്യപ്പെട്ടില്ലെങ്കില് നമുക്ക് നിയമപരമായി പരാതി നല്കാവുന്നതാണ്. റിസര്വ് ബാങ്കിന്റെ നിയമങ്ങള് പ്രകാരം ഈ അവകാശം ഓരോ ബാങ്ക് ഉപയോക്താവിനും ഉണ്ട്. ഏറ്റവും ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് പണം കൈമാറല്. പണം അയക്കുമ്പോള് എല്ലാം കൃത്യമാണോ എന്നുറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്ന് ഓര്ക്കുമല്ലോ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us