ഇന്ത്യന് ഭാഷകളില് ജെമിനി എഐ ആപ്ലിക്കേഷന് അവതരിപ്പിച്ച് ഗൂഗിള്

ഒമ്പത് ഭാഷകളിലാണ് ജെമിനി എഐ ആപ്ലിക്കേഷന് അവതരിപ്പിച്ചത്

dot image

ഒമ്പത് ഇന്ത്യന് ഭാഷകളില് ജെമിനി എഐ ആപ്ലിക്കേഷന് അവതരിപ്പിച്ച് ഗൂഗിള്. ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു, ഹിന്ദി, ബംഗാളി ഭാഷകളിലാണ് ലഭ്യമാകുക. ആപ്പ് വരുന്നതോടെ ഗൂഗിള് ചാറ്റ് ബോട്ടുകള് ഉപയോഗിക്കുന്നത് കൂടുതല് എളുപ്പമാക്കും.

ഗൂഗിള് ബാര്ഡ് എഐ ചാറ്റ്ബോട്ടിനെ ഫെബ്രുവരിയില് ജെമിനി എന്ന് പേര്മാറ്റുകയും പ്രത്യേക ആപ്ലിക്കേഷന് പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല് ഇന്ത്യന് ഉപയോക്താക്കള്ക്ക് ആപ്പ് ലഭിക്കുന്നതിന് ഏകദേശം നാല് മാസത്തോളം കാത്തിരിക്കേണ്ടിവരും.

'ആവേശകരമായ വാര്ത്ത! ഇന്ന്, ഞങ്ങള് ജെമിനി മൊബൈല് ആപ്പ് ഇന്ത്യയില് അവതരിപ്പിക്കുകയാണ്, ഇംഗ്ലീഷിലും 9 ഇന്ത്യന് ഭാഷകളിലും ആപ്പ് ലഭ്യമാണ്. ഞങ്ങള് ഈ പ്രാദേശിക ഭാഷകളെ ജെമിനി അഡ്വാന്സ്ഡിലേക്കും മറ്റ് പുതിയ ഫീച്ചറുകളിലേക്കും ചേര്ക്കുകയും ഇംഗ്ലീഷില് ഗൂഗിള് മെസേജില് ജെമിനി ലോഞ്ച് ചെയ്യുകയും ചെയ്യുന്നു', ജെമിനിയുടെ ഇന്ത്യ ആപ്പ് ലോഞ്ചിനെക്കുറിച്ച് ഗൂഗിള്, ആല്ഫബെറ്റ് സിഇഒ സുന്ദര് പിച്ചൈ എക്സില് കുറിച്ചു.

dot image
To advertise here,contact us
dot image