മൊബൈല് നമ്പര് പോർട്ട് ചെയ്യൽ നടപടികളിലും മാറ്റം ; പുതിയ നിയമങ്ങൾ അറിയാം

മൊബൈല് നമ്പര് പോർട്ട് ചെയ്യൽ കൂടുതല് സുഗമവും സുരക്ഷിതവുമാക്കുന്നതിനായി 2009 ലെ മൊബൈല് നമ്പര് പോര്ട്ടബിലിറ്റി ചട്ടങ്ങളില് മുമ്പ് എട്ട് തവണ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്

dot image

മൊബൈല് നമ്പര് പോർട്ട് ചെയ്യൽ നടപടികളില് മാറ്റം വരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകള് നിരീക്ഷിക്കുന്നതിനായി മൊബൈല് നമ്പര് പോര്ട്ടബിലിറ്റി ചട്ടങ്ങളില് കൊണ്ടുവന്ന ഭേദഗതി ജൂലൈയ് ഒന്ന് മുതൽ നിലവില് വരും. 2024 മാര്ച്ച് 14 കൊണ്ടുവന്ന മൊബൈല് നമ്പര് പോര്ട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് ജൂലായ് ഒന്ന് മുതല് നിലവില് വരിക.

പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്ഡിലെ നമ്പര് പുതിയ സിമ്മിലേക്കു മാറ്റി പുതിയ കണക്ഷൻ ലഭിക്കാൻ ഏഴുദിവസം കാത്തിരിക്കണം. ഫോണ് നമ്പറുകള് പോര്ട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോര്ട്ടിങ് കോഡ് (യുപിസി) അനുവദിക്കുന്നതിലും മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഈ മാറ്റം അനുസരിച്ച് നമ്പര് മാറ്റാതെ പുതിയ സിം എടുക്കുമ്പോള് ഏഴുദിവസം കഴിയാതെ യു പി സി നല്കില്ല.അതേസമയം, 3 ജിയില്നിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.

നിലവിലെ നിയമം അനുസരിച്ച് ഉപഭോക്താവിന് നഷ്ടപ്പെട്ടതോ പ്രവര്ത്തന രഹിതമായതോ ആയ സിം കാര്ഡിന് പകരം പുതിയ സിംകാര്ഡ് നല്കുന്നതിനാണ് സിം സ്വാപ്പ് അല്ലെങ്കില് സിം റീപ്ലേസ്മെന്റ് രീതി ഉപയോഗിച്ചിരുന്നത്. എന്നാൽ സിം കാര്ഡ് നഷ്ടമായാല് നമ്പര് മറ്റൊരു സിം കാര്ഡിലേക്ക് മാറ്റാന് ഉപഭോക്താവിനു കഴിയും. അതേസമയം ഉപഭോക്താവ് അറിയാതെ ഫോണ്നമ്പര് മറ്റൊരു സിമ്മിലേക്കുമാറ്റി, അതിലേക്കു വരുന്ന ഒ ടി പി നമ്പറുകള് ഉപയോഗിച്ചുള്ള സാമ്പത്തികത്തട്ടിപ്പുകള് വ്യാപകമാണ്.

സിം പ്രവര്ത്തനരഹിതമായാലും അതിനുള്ള കാരണം ഉപഭോക്താവിന് പെട്ടെന്നു മനസ്സിലാകണമെന്നില്ല. നമ്പര് പോര്ട്ട് ചെയ്തകാര്യം അറിഞ്ഞുവരുമ്പോഴേക്കും അക്കൗണ്ടില്നിന്ന് പണം നഷ്ടമായിട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങൾ ഇല്ലാതെയാക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ലക്ഷ്യം. മൊബൈല് നമ്പര് പോർട്ട് ചെയ്യൽ കൂടുതല് സുഗമവും സുരക്ഷിതവുമാക്കുന്നതിനായി 2009 ലെ മൊബൈല് നമ്പര് പോര്ട്ടബിലിറ്റി ചട്ടങ്ങളില് മുമ്പ് എട്ട് തവണ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.

എഐ ഉപയോഗിച്ച് പുരുഷശബ്ദത്തിൽ സംസാരിച്ച് തട്ടിപ്പ്; യുവതി അറസ്റ്റിൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us