ഇനി വാട്സ്ആപ്പില്‍ മെസേജ് അയക്കാന്‍ ആളുകളെ തിരഞ്ഞ് ബുദ്ധിമുട്ടേണ്ട; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

മറ്റൊരു ആകര്‍ഷക ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

dot image

മറ്റൊരു ആകര്‍ഷണ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഇനി മുതല്‍ മെസേജ് അയക്കാനോ വിളിക്കാനോ ഉള്ളയാളെ കണ്ടുപിടിക്കാനായി സെര്‍ച്ച് ചെയ്ത് സമയം പാഴാക്കേണ്ടതില്ല. ഫേവറൈറ്റ്സുകളായി കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും കോളുകളും സെലക്ട് ചെയ്ത് വെക്കാനാവുന്ന സംവിധാനവുമായാണ് വാട്‌സ്ആപ്പ് എത്തുന്നത്.

പല ഫോണുകളിലും വാട്സ്ആപ്പ് ആപ്ലിക്കേഷനില്‍ ഫൈവറൈറ്റ്‌സ് എന്ന ഓപ്ഷന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സ്ഥിരമായി മെസേജ് അയക്കുകയോ കോള്‍ ചെയ്യുകയോ ചെയ്യുന്ന കോണ്‍ടാക്റ്റുകളും സജീവമായി നോക്കുകയോ ഇടപെടുകയോ ചെയ്യുന്ന ഗ്രൂപ്പുകളെയും ഇതോടെ എളുപ്പം നിങ്ങള്‍ക്ക് കണ്ടെത്താനാകും.

എങ്ങനെ ഫേവറൈറ്റ്‌സ് ആക്കാം എന്ന് നോക്കാം

വാട്‌സ്ആപ്പ് തുറന്ന് ചാറ്റ് സ്‌ക്രീനിലെ ഫേവറൈറ്റ്‌സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്തതിന് ശേഷം ചേര്‍ക്കേണ്ട

കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും സെലക്ട് ചെയ്യുക.

സമാനമായി കോള്‍സ് ടാബില്‍ കയറി ആഡ് ഫേവറൈറ്റ്സ് തിരഞ്ഞെടുത്ത് കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും തെരഞ്ഞെടുക്കുകയുമാകാം.
ഇതല്ലെങ്കില്‍ സെറ്റിംഗ്‌സില്‍ കയറി ഫേവറൈറ്റ്‌സ് ഓപ്ഷന്‍ എടുത്ത് കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും ആഡ് ചെയ്യുകയുമാകാം.
ഇങ്ങനെ ആഡ് ചെയ്യുന്ന ഫേവറൈറ്റുകളുടെ പട്ടിക പിന്നീട് നിങ്ങള്‍ക്ക് പുനഃക്രമീകരിക്കാനും സാധിക്കും.

To advertise here,contact us
dot image
To advertise here,contact us
To advertise here,contact us