വണ്പ്ലസിന്റെ പുതിയ ഇയര്ബഡുകള് ഇന്ത്യന് വുപണിയിലെത്തി; വിലയിങ്ങനെ

വണ്പ്ലസിന്റെ പുതിയ ഇയര്ബഡുകള് ഇന്ന് ഇന്ത്യന് വിപണിയില് അവതരിപ്പിക്കും

dot image

വണ്പ്ലസിന്റെ പുതിയ ഇയര്ബഡുകള് ഇന്ന് ഇന്ത്യന് വിപണിയില് അവതരിപ്പിക്കും. ഡ്യുവല് ഡ്രൈവര് സജ്ജീകരണത്തോടെ വരുന്ന വണ്പ്ലസ് ബഡ്സ് 3 പ്രോയ്ക്ക് മുന്ഗാമിയായ വണ്പ്ലസ് ബഡ്സ് പ്രോ ടുവിനേക്കാള് നിരവധി ഫീച്ചറുകള് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകള്. ഇയര്ബഡുകള്ക്ക് 11,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നത് ഇന്-ഇയര്, ട്രൂ വയര്ലെസ് ഇയര്ബഡുകള് (TWS) ആയിട്ടാണ്. ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിയും ഫീച്ചര് ആക്റ്റീവ് നോയ്സ് കാന്സലേഷനും അടക്കം നിരവധി പ്രത്യേകതകളുമായാണ് ഇയര്ബഡുകള് വിപണിയിലെത്തുക. 43 മണിക്കൂര് വരെ മികച്ച ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു.

കേസും ഇയര്ബഡുകളും ഒരുമിച്ച് 61 ഗ്രാം ഭാരം മാത്രമേ ഉണ്ടാവൂ. IP55 റേറ്റിംഗുള്ള ടച്ച് കണ്ട്രോളുകള്, വോയ്സ് അസിസ്റ്റന്റ് സപ്പോര്ട്ട്, വാട്ടര് റെസിസ്റ്റന്സ് എന്നിവയും ഇതിന്റെ ഫീച്ചറുകളാണ്. ഈ ഇയര്ബഡുകള് മികച്ച ശബ്ദ നിലവാരം നല്കുമെന്ന് പ്രതീക്ഷിക്കുന്നു. പാക്കേജില് ഒരു ജോടി ഇയര്ബഡുകള്, ഒരു ചാര്ജിംഗ് കേസ്, ഒരു ടൈപ്പ്-സി ചാര്ജിംഗ് കേബിള്, സുരക്ഷ, വാറന്റി കാര്ഡുകള്, നാല് ഇയര് ടിപ്പുകള് എന്നിവ ഉണ്ടാകുമെന്നാണ് വിവരം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us