ചന്ദ്രയാൻ3 വിജയകരമായി ചന്ദ്രനെ തൊട്ടദിവസം; ബഹിരാകാശ ദിനത്തിൽ ചരിത്രനിമിഷം അനുസ്മരിച്ച് ഐഎസ്ആർഒ

2023 ആഗസ്റ്റ് 23, ചന്ദ്രനിൽ പേടകം നിക്ഷേപിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ കുറിക്കപെട്ട ദിവസം. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ നാലാമത്തെ രാജ്യം എന്നതിന് അപ്പുറം ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തെ തൊടുന്ന ആദ്യ രാജ്യമായി അന്ന് ഇന്ത്യ മാറി

dot image

കൃത്യം ഒരു വർഷം മുൻപാണ് ഇന്ത്യയുടെ അഭിമാനവും പ്രതീക്ഷയുമായി ചന്ദ്രയാൻ-3 ചന്ദ്രനെ തൊട്ടത്. ബഹിരാകാശ മേഖലയുടെ ചരിത്രത്തിൽ ഇന്ത്യയെന്ന പേര് അടയാളപ്പെടുത്തപ്പെട്ട ദിവസം. ഇന്ത്യയുടെ പേര് ആലേഖനം ചെയ്ത പേടകത്തെ ചന്ദ്രനിൽ സുരക്ഷിതമായി ഐഎസ്ആർഒ ഇറക്കി ദിവസം. ചന്ദ്രനിലേയ്ക്ക് പേടകം വിക്ഷേപിക്കുന്ന നാലാമത്തെ രാജ്യമായി 2023 ആഗസ്റ്റ് 23ന് ഇന്ത്യ മാറി. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ നാലാമത്തെ രാജ്യം എന്നതിന് അപ്പുറം ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തെ തൊടുന്ന ആദ്യ രാജ്യമായി അന്ന് ഇന്ത്യ മാറി. ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുന്ന ആഗസ്റ്റ് 23ന് ചരിത്രപരമായ ദൗത്യത്തിൻ്റെ ഒന്നാം വാർഷികം കൂടിയാണ് ആഘോഷിക്കുന്നത്. ഒരു വർഷം മുൻപത്തെ നിർണായക നേട്ടം ഓർത്തെടുക്കുകയാണ് ഐഎസ്ആർഒ. ഓഗസ്റ്റ് 23 വൈകുന്നേരം 5:47. ദൗത്യത്തിൻ്റെ ഏറ്റവും നിർണായക ഘട്ടത്തിന് തുടക്കമിട്ട ആകാംക്ഷഭരിതമായ ആ 15 മിനിറ്റ് ഇന്ന് ആവേശത്തോടെയല്ലാതെ ഓർമ്മിക്കാൻ സാധിക്കുമോ?

ആഗസ്റ്റ് 23ന് വൈകിട്ട് 6:04ന് ഐഎസ്ആർഒയുടെ നിയന്ത്രണ കേന്ദ്രം പിരിമുറുക്കത്തിലായിരുന്നു. രാജ്യം മുഴുവൻ ചങ്കിടിപ്പോടെ കാത്തിരുന്ന നിമിഷങ്ങൾക്കിടയിൽ വിക്രം ലാൻഡർ ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തെ മൃദുവായി സ്പർശിച്ചു. രാജ്യം മുഴുവൻ ആഹ്ളാദം അണപൊട്ടിയൊഴുകിയ നിമിഷം. ചാന്ദ്ര പര്യവേക്ഷണത്തിനും ശാസ്ത്ര ഗവേഷണത്തിനും പുതിയ സാധ്യതകൾ തുറന്ന നിമിഷം കൂടിയായി ഇത് മാറി. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തെ തൊടുന്ന ആദ്യ രാഷ്ട്രമായി ഇന്ത്യ മാറിയപ്പോൾ ആഹ്ലാദപ്രകടനം അത് വിവരക്കാനാവുന്നതിലും അപ്പുറമായിരുന്നു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്തത് ചരിത്രനിമിഷത്തിൻ്റെ പിറവിയായിരുന്നു. എന്നാൽ ഐഎസ്ആർഒയെ സംബന്ധിച്ച് ലാൻഡിങ്ങിൻ്റെ അവസാന 17 മിനിറ്റുകൾക്ക് ഒരുയുഗത്തിൻ്റെ ദൈർഘ്യമുണ്ടായിരുന്നിരിക്കാം. എന്നാൽ ചരിത്രനേട്ടം കാത്തിരുന്ന ഒരു ജനതയ്ക്ക് അത് ഒരു ട്വൻ്റി 20 മത്സരത്തിന്റെ അവസാന നിമിഷങ്ങൾ പോലെ നെഞ്ചിടിപ്പേറ്റുന്നതായിരുന്നു. ഈ നിമിഷങ്ങളെ '17 മിനിറ്റ്സ് ഓഫ് ടെറർ' എന്നാണ് മുതിർന്ന ഐഎസ്ആർഒ ഉദ്യോഗസ്ഥന്മാർ വിശേഷിപ്പിക്കാറുള്ളത്. ഓഗസ്റ്റ് 23ന് ലാൻഡർ ചന്ദ്രോപരിതലത്തിൻ്റെ 25 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേയ്ക്ക് വന്നതിൻ്റെ ഏകദേശ വേഗത സെക്കൻഡിൽ 1.68 കിലോമീറ്ററായിരുന്നു. ഇത് ഒരു വിമാനത്തിന്റെ വേഗതയുടെ പത്തിരട്ടിയാണ്. ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം ലാൻഡറിനെ ചന്ദ്രോപരിതലത്തിലേയ്ക്ക് വലിച്ചതോടെ ദൗത്യം വിജയകരമായി എന്ന് ഉറപ്പിച്ചു.

25 കിലോമീറ്റർ ഉയരത്തിൽ നിന്ന് ലാൻഡർ 7.5 കിലോമീറ്ററിലേക്കും പിന്നീട് 6.8 കിലോമീറ്ററിലേക്കും ഇറങ്ങി. ലാൻഡർ 6.8 കിലോമീറ്ററിൽ നിന്ന് 800 മീറ്ററിലേക്ക് താഴുകയും തുടർന്ന് ചന്ദ്രോപരിതലത്തിലേക്ക് ലംബമായി ഇറങ്ങുകയുമായിരുന്നു. 17 മിനിറ്റ് 21 സെക്കൻഡ് സമയം കൊണ്ട് ഏറ്റവും ഒടുവിലത്തെ മുഴുവൻ പ്രക്രിയകളും പൂർത്തിയാക്കി ആ ചരിത്ര നിമിഷം പിറന്നു. ലാൻഡർ ഏതെങ്കിലും വശത്തേക്ക് നീങ്ങുകയാണെങ്കിൽ, പരമാവധി സൈറ്റിൽ ചെയ്യാൻ, എടുക്കുന്ന സമയം 17 മിനിറ്റും 32 സെക്കൻഡും ആയിരിക്കും. ആ '17 മിനിറ്റ്സ് ഓഫ് ടെറർ' ഞങ്ങൾക്ക് വളരെ നിർണായകമായിരുന്നു. ഇതോടെ ലോകം കാത്തിരുന്ന ഇന്ത്യയുടെ ആ കുതിപ്പ് ചരിത്രമായി മാറുകയായിരുന്നു.

കൊവിഡ് കാലത്തെ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് നാല് വർഷത്തെ കഠിന പ്രയത്നത്തിലാണ് ഐഎസ്ആർഒ ചന്ദ്രയാൻ 3 പേടകം നിർമ്മിച്ചത്. ആയിരം എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും ചന്ദ്രയാൻ 3ന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

'ആകാശം തൊടാൻ' ബെംഗളൂരു നഗരം; കുത്തബ് മിനാറിൻ്റെ മൂന്നിരട്ടി ഉയരത്തിൽ 'സ്കൈഡെക്ക്'
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us