ഫാസ്ടാഗില് ഓട്ടോമാറ്റിക്കായി റീച്ചാര്ജ് ചെയ്യാം; അനുമതി നല്കി ആര്ബിഐ

ഫാസ്ടാഗിലും നാഷണല് കോമണ് മൊബിലിറ്റി കാര്ഡുകളിലും (മെട്രോ കാര്ഡുകള്) ഓട്ടോമാറ്റിക്കായി ബാലന്സ് നിറയ്ക്കാന് കഴിയുന്ന തരത്തില് ഇ-മാന്ഡേറ്റ് ചട്ടക്കൂട് പരിഷ്കരിച്ച് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ

dot image

ഓട്ടോമാറ്റിക്കായി ബാലന്സ് നിറയ്ക്കാന് കഴിയുന്ന തരത്തില് ഫാസ്ടാഗിലും നാഷണല് കോമണ് മൊബിലിറ്റി കാര്ഡുകളിലും (മെട്രോ കാര്ഡുകള്) ഇ-മാന്ഡേറ്റ് ചട്ടക്കൂട് പരിഷ്കരിച്ച് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലുള്ള ഇ-മാന്ഡേറ്റ് സംവിധാനം അനുസരിച്ച് ഉപഭോക്താക്കളുടെ അക്കൗണ്ടില് നിന്ന് ഏതെങ്കിലും തുക ഡെബിറ്റ് ചെയ്യുന്നതിന് 24 മണിക്കൂര് മുമ്പെങ്കിലും പ്രീ-ഡെബിറ്റ് അറിയിപ്പ് നല്കണമെന്നാണ് വ്യവസ്ഥ.

ഫാസ്ടാഗ്, എന്സിഎംസി ഇടപാടുകളുടെ ക്രമരഹിതമായ സ്വഭാവം തിരിച്ചറിഞ്ഞിട്ടും ഇവയെയും ഇലക്ട്രോണിക് മാന്ഡേറ്റ് ചട്ടക്കൂടിന് കീഴിലാക്കാന് ജൂണിലാണ് ആര്ബിഐ പ്രഖ്യാപിച്ചത്. ഇ-മാന്ഡേറ്റ് ചട്ടക്കൂട് അനുസരിച്ച് ബാലന്സ് ഉപഭോക്താവ് നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെ എത്തുമ്പോള് ഫാസ്ടാഗിലും നാഷണല് കോമണ് മൊബിലിറ്റി കാര്ഡുകളിലും ഓട്ടോമാറ്റിക്കായി ബാലന്സ് നിറയ്ക്കാന് കഴിയും. നിശ്ചിത സമയപരിധിയില്ലാതെ ഇടപാടുകള് ആവര്ത്തിക്കുന്ന സ്വഭാവമാണ് ഫാസ്ടാഗില് കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ ഫാസ്ടാഗില് ഓട്ടോമാറ്റിക്കായി ബാലന്സ് നിറയുന്നതിനെ പ്രീ ഡെബിറ്റ് നോട്ടിഫിക്കേഷനില് നിന്ന് ഒഴിവാക്കിയതായും ആര്ബിഐ സര്ക്കുലറില് പറയുന്നു.

അതായത് ഏതെങ്കിലും തുക ഡെബിറ്റ് ചെയ്യുന്നതിന് 24 മണിക്കൂര് മുമ്പ് ലഭിക്കുന്ന പ്രീ ഡെബിറ്റ് അറിയിപ്പ് ഇവിടെ ബാധകമാകില്ല. മുന്കൂട്ടിയുള്ള നോട്ടിഫിക്കേഷന്റെ ആവശ്യം ഇല്ലാതെ തടസങ്ങളില്ലാതെ ടോപ്പ് അപ്പ് നടത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഫാസ്ടാഗ്, നാഷണല് കോമണ് മൊബിലിറ്റി കാര്ഡ് ഉടമകള്ക്ക് ബാലന്സിന് പരിധി നിശ്ചയിക്കാന് കഴിയും. പരിധി എത്തുമ്പോള് ഓട്ടോമാറ്റിക്കായി ബാലന്സ് നിറയും. ഓട്ടോമാറ്റിക്കായി ബാലന്സ് നിറയുന്ന സംവിധാനത്തെ ഇ-മാന്ഡേറ്റ് സിസ്റ്റവുമായി കൂട്ടിയോജിപ്പിക്കുന്നതോടെ, ഉപയോക്താക്കള്ക്ക് കൂടുതല് മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് ആര്ബിഐ പ്രതീക്ഷിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us