സ്പാം സന്ദേശങ്ങളില് നിന്ന് രക്ഷപ്പെടാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

പുതിയ പ്രൈവസി ഫീച്ചര് അവതരിപ്പിച്ച് വാട്സ്ആപ്പ്

dot image

ഉപയോക്താക്കളെ സ്പാം സന്ദേശങ്ങളില് നിന്ന് പരിരക്ഷ നല്കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചര് അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. യൂസര്നെയിം പിന് എന്ന പേരിലാണ് ഫീച്ചര്. പരീക്ഷണാടിസ്ഥാനത്തില് അവതരിപ്പിച്ച പുതിയ ഫീച്ചര്, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങള് തടയാനും ലക്ഷ്യമിട്ടാണ്. സുരക്ഷ ഉറപ്പാക്കാന് യൂസര്നെയിമിനോട് ചേര്ന്ന് നാലക്ക പിന് സജ്ജീകരിക്കാന് അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്. ഈ നടപടി സ്പാം ഗണ്യമായി കുറയ്ക്കാന് സഹായിക്കുമെന്നാണ് വാട്സ്ആപ്പ് വിലയിരുത്തല്.

മുമ്പ് സന്ദേശങ്ങള് അയക്കാത്ത ഉപയോക്താക്കള്ക്ക് യൂസര്നെയിം മാത്രം അറിഞ്ഞ് കൊണ്ട് സന്ദേശം അയക്കാന് സാധിക്കില്ല. മറിച്ച് സുരക്ഷയുടെ ഭാഗമായി ഉപയോക്താവ് സെറ്റ് ചെയ്ത നാലക്ക പിന് കൂടി അറിഞ്ഞാല് മാത്രമേ സന്ദേശം അയക്കാന് സാധിക്കൂ. അജ്ഞാതനായ വ്യക്തിയില് നിന്ന് വരുന്ന അനാവശ്യ സന്ദേശങ്ങള് തടയാന് ലക്ഷ്യമിട്ടുള്ള അധിക സുരക്ഷാ സംവിധാനമാണ് യൂസര്നെയിം പിന്.

ആദ്യമായി സന്ദേശം അയയ്ക്കാന് ആഗ്രഹിക്കുന്ന ആരായാലും യൂസര്നെയിമിനോടൊപ്പം പിന് നമ്പര് കൂടി അറിഞ്ഞാല് മാത്രമേ സന്ദേശം അയക്കാന് സാധിക്കൂ. നേരെമറിച്ച്, നിങ്ങള് മുമ്പ് ഇടപഴകിയ കോണ്ടാക്റ്റുകളുമായുള്ള സംഭാഷണങ്ങള് സാധാരണ പോലെ തുടരാന് സാധിക്കും. നിലവിലെ ചാറ്റുകള് സാധാരണപോലെ തുടരാന് കഴിയുമെന്ന് സാരം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us