ഇനി ആകാശ നടത്തം; മസ്കിന്റെ പോളാരിസ് ഡോൺ ദൗത്യം ഒരുങ്ങുന്നു

ഗുരുതരമായ അർബുദ രോഗം നേരിടുന്ന കുട്ടികൾക്കായുള്ള സെന്റ് ജൂഡ് ചില്ഡ്രന് ആശുപത്രിയ്ക്ക് വേണ്ടി ഫണ്ട് ശേഖരിക്കാനും ദൗത്യം ലക്ഷ്യമിടുന്നുണ്ട്.

dot image

ഇലോൺ മസ്കിന്റെ സ്പേസ് എക്സ് പുതിയ പദ്ധതിയായ പോളാരിസ് ദൗത്യവുമായി ബഹിരാകാശത്തേക്ക് പുറപ്പെടുന്നു. നിരവധി പ്രത്യേകതകളുള്ള ഈ ദൗത്യം ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെൻ്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് ഓഗസ്റ്റ് 27 ന് വിക്ഷേപണത്തിനായി ഒരുങ്ങും.

സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം, അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യര് സഞ്ചരിക്കുന്ന ഏറ്റവും കൂടിയ ദൂരമുള്ള ദൗത്യം, ഭൂമിയിൽ നിന്ന് 700 കിമീ ഉയരത്തില് മനുഷ്യരെ എത്തിക്കുക നാസ പുതിയതായി രൂപകല്പന ചെയ്ത എസ്ക്ട്രാ വെഹിക്കുലാര് ആക്ടിവിറ്റി (ഇവിഎ) സ്പേസ് സ്യൂട്ടുകള് ബഹിരാകാശത്ത് പരീക്ഷിക്കുക, സ്റ്റാര്ലിങ്കിന്റെ ലേസര് അധിഷ്ടിത ആശയവിനിമയ സാങ്കേതിക വിദ്യയുടെ പരീക്ഷണവും മറ്റ് ശാസ്ത്രീയ പരീക്ഷണങ്ങളും നടത്തുക എന്നതുൾപ്പടെ നിരവധി സവിശേഷതകൾ നിറഞ്ഞതാണ് സ്പേസ് എക്സിന്റെ ഈ അഭിമാന ദൗത്യം.

സ്പേസ് വാക്ക് ആണ് ഏറ്റവും ആകർഷകമായ സവിശേഷത. ഇതിനായി നാല് ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ഫാൽക്കൺ -9 റോക്കറ്റിൻ്റെ മുഴുവൻ ഡ്രസ് റിഹേഴ്സലുകളും സ്റ്റാറ്റിക് ഫയർ ടെസ്റ്റും പൂർത്തിയാക്കിയിട്ടുണ്ട്.പോളാരിസ് പ്രോഗ്രാമിലെ മൂന്ന് ആസൂത്രിത ദൗത്യങ്ങളിൽ ആദ്യത്തേത് എന്ന നിലയിൽ, മനുഷ്യ ബഹിരാകാശ യാത്രാ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഗ്രഹാന്തര യാത്രയ്ക്ക് വഴിയൊരുക്കുന്നതിനുമുള്ള സ്പേസ് എക്സിന്റെ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്.

ഗുരുതരമായ അർബുദ രോഗം നേരിടുന്ന കുട്ടികൾക്കായുള്ള സെന്റ് ജൂഡ് ചില്ഡ്രന് ആശുപത്രിയ്ക്ക് വേണ്ടി ഫണ്ട് ശേഖരിക്കാനും ദൗത്യം ലക്ഷ്യമിടുന്നുണ്ട്. കോടീശ്വര വ്യവസായി ജാരെഡ് ഐസാക്മാന് ആണ് ദൗത്യത്തിന്റെ കമാന്ഡര്. ഇദ്ദേഹം ഉൾപ്പടെ നാല് സഞ്ചാരികളാണ് പൊളാറിസ് ഡൗണ് ദൗത്യത്തിലുണ്ടാവുക. യുഎസ് വ്യോമസേനയില് നിന്ന് വിരമിച്ച ലഫ്റ്റനന്റ് കേണല് സ്കോട്ട് കിഡ് പൊറ്റീറ്റ് ആണ് ദൗത്യത്തിലെ പൈലറ്റ്. ഇവര്ക്കൊപ്പം മിഷന് സ്പെഷ്യലിസ്റ്റുകളായി സ്പേസ് എക്സ് എഞ്ചിനീയര്മാരായ സാറാ ഗില്ലിസ്, അന്ന മെനോന് എന്നിവരും ദൗത്യത്തിന്റെ ഭാഗമാവും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us