ചൈനീസ് ഹാക്കർമാരുടേത് മുട്ടൻ പണി?; ഇന്ത്യൻ, അമേരിക്കൻ കമ്പനികളിൽ കടന്നുകയറിയതായി റിപ്പോർട്ട്

വോൾട്ട് ടൈഫൂൺ എന്നറിയപ്പെടുന്ന ചൈനീസ് ഹാക്കിങ്ങ് ക്യാമ്പയിൻ അമേരിക്കൻ-ഇന്ത്യൻ ഇൻ്റർനെറ്റ് കമ്പനികളെ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

dot image

ചൈനീസ് സർക്കാർ ധനസഹായം നൽകുന്ന വോൾട്ട് ടൈഫൂൺ എന്നറിയപ്പെടുന്ന ചൈനീസ് ഹാക്കിങ്ങ് ക്യാമ്പയിൻ അമേരിക്കൻ-ഇന്ത്യൻ ഇൻ്റർനെറ്റ് കമ്പനികളെ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ഇതിനായി കാലിഫോർണിയ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പിലെ ബഗ് ചൂഷണം ചെയ്യുകയാണെന്നാണ് സുരക്ഷാ ഗവേഷകർ അഭിപ്രായപ്പെടുന്നത്. അമേരിക്കയിൽ നിന്നുള്ള നാലും, ഇന്ത്യയിൽ നിന്നുള്ള ഒരു ഇൻ്റർനെറ്റ് സർവീസ് പ്രൊവൈഡറുടെയും വെർസ നെറ്റ് വർക്ക് പ്രൊഡക്റ്റിലെ പോരായ്മകളിലൂടെ വോൾട്ട് ടൈഫൂൺ കടന്ന് കയറിയതായാണ് ലുമെൻ ടെക്നോളജീസ് ഇൻ്റർനാഷണലിന്റെ യൂണിറ്റായ ബ്ലാക്ക് ലോട്ടസ് ലാബ്സ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ബ്ലോഗിൽ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് ഈ വിലയിരുത്തൽ അവർ പങ്ക് വെച്ചിരിക്കുന്നത്.

വേർസ സിസ്റ്റത്തിലെ പരിഹരിക്കപ്പെടാത്ത പോരായ്മകളിലൂടെ വോൾട്ട് ടൈഫൂൺ കടന്ന് കയറുകയാണെന്ന് കണ്ടെത്തിയതായാണ് ബ്ലാക്ക് ലോട്ടസ് ലാബ്സ് കുറിച്ചിരിക്കുന്നത്. ഇപ്പോഴും അത് തുടരുകയാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

അമേരിക്കയുടെ നിർണായക ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ സൈബർ ആക്രമണങ്ങൾക്ക് വിധേയമാകുമോ എന്ന ആശങ്ക ഈ വെളിപ്പെടുത്തൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ചൈനയുടെ തായ്വാൻ അധിനിവേശ സാധ്യത പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ഇത്തരം നീക്കം അമേരിക്ക ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അമേരിക്കയിലെ ചില ജലസേചന സൗകര്യങ്ങൾ, പവർ ഗ്രിഡ്, ആശയവിനിമയ മേഖലകൾ എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യ നെറ്റ്വർക്കുകളിലേക്ക് വോൾട്ട് ടൈഫൂൺ നുഴഞ്ഞുകയറിയതായി അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു.

എന്നാൽ ഇത് നിഷേധിച്ചു കൊണ്ട് വാഷിങ്ടണിലെ ചൈനീസ് എംബസി വ്യക്തവ് രംഗത്തെത്തിയിരുന്നു. 'വോൾട്ട് ടൈഫൂൺ' യഥാർത്ഥത്തിൽ സ്വയം 'ഡാർക്ക് പവർ' എന്ന് വിളിക്കുന്ന ഒരു റാൻസംവെയർ സൈബർ ക്രിമിനൽ ഗ്രൂപ്പാണ്. അവരെ ഏതെങ്കിലും പ്രദേശമോ രാജ്യമോ സ്പോൺസർ ചെയ്യുന്നില്ല എന്നായിരുന്നു ചൈനീസ് വിശദീകരണം. കോൺഗ്രസിൻ്റെ ബജറ്റുകളും സർക്കാർ കരാറുകളും ഉയർത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഈ ആരോപണങ്ങളെന്നും ചൈനീസ് വ്യക്താവ് പറഞ്ഞിരുന്നു. യുഎസിനെതിരായ സൈബർ ആക്രമണങ്ങളെ ചൈന പിന്തുണയ്ക്കുന്നുവെന്ന തെറ്റായ ആരോപണം ഉന്നയിക്കാൻ യുഎസ് രഹസ്യാന്വേഷണ വിഭാഗം സൈബർ സുരക്ഷാ കമ്പനികളുമായി രഹസ്യമായി സഹകരിച്ചതിൻ്റെ സൂചനകൾ ചൈനയ്ക്കുണ്ടെന്നും വക്താവ് പറഞ്ഞിരുന്നു. ബ്ലൂംബെർഗ് ഇത്തരം അവകാശവാദങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നും വക്താവ് കൂട്ടിച്ചേർത്തിരുന്നു.

ജൂൺ അവസാനത്തോടെ വേർസ ഇത്തരത്തിലുള്ള ഒരു കടന്നുകയറ്റം സ്ഥിരീകരിച്ചിരുന്നെങ്കിലും, നിരവധി ഉപഭോക്താക്കൾ പ്രശ്നവുമായി രംഗത്തുവന്നതോടെയാണ് വ്യാപകമായി പരിശോധനയ്ക്കു മുതിർന്നത്. കമ്പനിയുടെ സെക്യൂരിറ്റി മാർഗനിർദേശങ്ങൾ പാലിക്കാതെയിരുന്നവർക്കാണ് ഈ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതെന്നും വേർസ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ബഗ് ബാധിച്ച വേർസയുടെ സിസ്റ്റങ്ങൾ ഉപയോഗിക്കാതിരിക്കാൻ സൈബർ സുരക്ഷാ ഏജൻസിയായ 'സിസ' നിർദേശിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റാണ് ആദ്യമായി ഈ 'വോൾട്ട് ടൈഫൂൺ' ക്യാമ്പയിനെ 2023ൽ തുറന്നുകാണിച്ചത്. ശേഷം വിവിധ കമ്പനികളോടും മറ്റും ഹാക്കർമാരെ പ്രതിരോധിക്കാനായി കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് 'സിസ'യുടെ കണ്ടെത്തൽ. എന്നാൽ തങ്ങൾക്ക് ഇതിൽ പങ്കൊന്നുമില്ലെന്നും എല്ലാം സൈബർ ക്രിമിനലുകളുടെ പണിയാണെന്നുമാണ് ചൈനീസ് സർക്കാരിന്റെ വാദം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us