ആദ്യ 'കൊലയാളി റോബോട്ട്' അമേരിക്കയിൽ; പിന്നാലെ ചർച്ചയായി മുൻകരുതലുകളും സുരക്ഷയും

1979 ജനുവരി 25നാണ് ലോകത്തിൽ ആദ്യമായി ഒരു മനുഷ്യൻ റോബോട്ടിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

dot image

1979 ജനുവരി 25നാണ് ലോകത്തിൽ ആദ്യമായി ഒരു മനുഷ്യൻ റോബോട്ടിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കയിലെ മിഷിഗണിലെ ഫോർഡ് മോട്ടോർ കമ്പനിയുടെ കാസ്റ്റിങ് പ്ലാൻ്റിലാണ് വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഒരു അപകടം ഉണ്ടായത്. ഫോർഡ് മോട്ടോർ കമ്പനിയെ തൊഴിലാളിയായിരുന്നു 25 വയസ്സുകാരനായ റോബർട്ട് നിക്കോളോസ് വില്യംസ് ആണ് അന്ന് മരിച്ചത്.

റോബോട്ടുകളുടെ ജോലിയിൽ എന്തോ തടസ്സം നേരിടുന്നത് കണ്ട് യന്ത്രത്തിൻ്റെ ഭാഗങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു റോബർട്ട് നിക്കോളോസ് വില്യംസ് അന്ന് ആ മുറിയിൽ കയറിയത്. എന്നാൽ റോബോട്ടിൻ്റെ അടുത്ത് പോയതും പെട്ടെന്ന് തന്നെ കൈകൾ പൊക്കി റോബോട്ട് വില്യംസിൻ്റെ തലയിൽ അടിക്കുകയായിരുന്നു. റോബോട്ട് വീണ്ടും ജോലി തുടർന്നെങ്കിലും 30 മിനിറ്റോള്ളമാണ് അടിയേറ്റ് വീണ വില്യംസ് നിലത്ത് കിടന്നത്. പിന്നീട് കമ്പനിയിലുണ്ടായിരുന്ന വില്യംസിൻ്റെ സഹപ്രവർത്തകരാണ് അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്.

റോബോട്ടിനെ നിർമ്മിച്ച ലിറ്റൺ ഇൻഡസ്ട്രിക്കെതിരെ റോബർട്ട് നിക്കോളോസ് വില്യംസിൻ്റെ കുടുംബം കേസ് കൊടുത്തും. കമ്പനി ഇവർക്ക് നഷ്ടപരിഹാരമായി പത്ത് മില്യൺ നഷ്ടപരിഹാര തുകയായി നൽകി. ഈ സംഭവം റോബോട്ടിൻ്റെയും യന്ത്രങ്ങളുടെയും പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകളും സുരക്ഷയും ഒരുക്കേണ്ടതുണ്ടെന്ന് കൂടിയാണ് ഓരോ വ്യവസായ സംരഭങ്ങളെയും ഓർമ്മപ്പെടുത്തിയത്. റോബർട്ട് നിക്കോളോസ് വില്യംസ് മരിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം 1981ൽ വീണ്ടും ഒരാൾ റോബോട്ടിൻ്റെ ആക്രമണത്തിൽ ജപ്പാനിൽ മരണപ്പെട്ടിരുന്നു. തൊഴിലാളിയാണെന്ന് മനസ്സിലാകാത്തതിനാൾ 37 കാരനായ കെഞ്ചി ഉറാഡയെ റോബോട്ട് പിന്നിലേക്ക് തള്ളിയിടുകയും കൊലപ്പെടുത്തുകയുമായിരുന്നു.

എന്നാൽ മനുഷ്യനെ നശിപ്പിക്കാൻ കഴിയുന്ന റോബോട്ടുകളെ ശാസ്ത്രജ്ഞർ മനഃപൂർവം രൂപകൽപ്പന ചെയ്യുന്നതാണ് വലിയ ഭീഷണിയെന്നും ഒരു അഭിപ്രായമുണ്ട്. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള എഐ റോബോട്ടിക്സ് ഗവേഷകർ ഇത്തരം സാങ്കേതികവിദ്യ ലോകമെമ്പാടും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചത്. അതുകൊണ്ടാണ് കൊലയാളി റോബോട്ടുകൾ എന്ന് വിളിക്കപ്പെടുന്നവയെ എങ്ങനെ നിയന്ത്രിക്കാമെന്ന് ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ 2018-ൽ ഒരു യോഗം ചേർന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us