ഓഗസ്റ്റ് മാസത്തിൽ ജോലി പോയത് 27,065 പേർക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ടെക്ക് കമ്പനികൾ

പിരിച്ചുവിടൽ നടപടികൾ നിരീക്ഷിക്കുന്ന ലേഓഫ്സ് എന്ന വെബ്സൈറ്റാണ് കണക്ക് പുറത്തുവിട്ടത്.

dot image

ലോകത്താകമാനമുള്ള ടെക്ക് കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ ഓഗസ്റ്റ് മാസം മാത്രം ജോലി നഷ്ടപ്പെട്ടവർ 27,065 പേരെന്ന് കണക്കുകൾ. പിരിച്ചുവിടൽ നടപടികൾ നിരീക്ഷിക്കുന്ന ലേഓഫ്സ് എന്ന വെബ്സൈറ്റാണ് കണക്ക് പുറത്തുവിട്ടത്.

എല്ലാ കമ്പനികളിൽ നിന്നും ജോലി നഷ്ടപ്പെട്ടവരുടെ കണക്കുകൾ ഇത്തരത്തിൽ ലേഓഫ്സ് ശേഖരിക്കാറുണ്ട്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റിലാണ് പിരിച്ചുവിടൽ ഭീകരമാം വിധം വർധിച്ചതെന്ന് ലേഓഫ്സ് പറയുന്നു. ഇക്കൊല്ലം ജനുവരിയിലാണ് ഇതിനുമുമ്പ് വ്യാപകമായ കൂട്ടപ്പിരിച്ചുവിടൽ നടന്നത്. അന്ന് 122 കമ്പനികളിൽ നിന്നായി 34,107 പേരുടെ ജോലി നഷ്ടപ്പെട്ടു. ശേഷം ജൂലൈയിൽ അത് 9000 എന്ന കണക്കില് കുറഞ്ഞെങ്കിലും ഓഗസ്റ്റ് ആകുമ്പോൾ വീണ്ടും കൂടുകയായിരുന്നു.

ഇന്റൽ, സിസ്കോ തുടങ്ങിയ ടെക്ക് ഭീമന്മാരുടെ കൂട്ടപിരിച്ചുവിടലാണ് സംഖ്യ ഇത്രയേറെ ഉയരാൻ കാരണമായത്. ഓഗസ്റ്റ് മാസം മാത്രം ഇന്റൽ 15000 തൊഴിലാളികളെയും, സിസ്കോ 5900 തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നു. ഇവർക്ക് പിറകെ ചെറുകമ്പനികളും ചേർന്നതോടെ സംഖ്യ ഉയരുകയായിരുന്നു. രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തുവന്ന ശേഷം, ചെലവ് കുറയ്ക്കൽ നടപടിയുടെ ഭാഗമായാണ് ഇന്റൽ 15000 തൊഴിലാളികളെ പറഞ്ഞുവിടാനുള്ള നടപടിക്രമങ്ങൾ തുടങ്ങിവെച്ചത്.

കമ്പനിയുടെ ചെലവുകൾ വർധിച്ചതും എന്നാൽ പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതുമാണ് കാരണമെന്നാണ് കമ്പനിയുടെ വാദം. സിസ്കോയും തങ്ങളുടെ ആൾബലത്തിന്റെ ഏഴ് ശതമാനം തൊഴിലാളികളെയാണ് പിരിച്ചുവിടാൻ തീരുമാനമെടുത്തിരിക്കുന്നത്. ഇവരുടെ ചുവട് പിടിച്ച് നിരവധി ടെക്ക് കമ്പനികളും പിരിച്ചുവിടലുമായി രംഗത്തുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us