കല്പന ചൗളയുടെ ജീവനെടുത്ത ദുരന്തം ഇപ്പോഴും മുന്നിലുണ്ട്; സുനിതയെ തിരികെയെത്തിക്കാൻ വൈകുന്നതിൽ നാസ

നാസയെ എക്കാലവും വേട്ടയാടിയ, നിരവധി ബഹിരാകാശ യാത്രികരുടെ ജീവനെടുത്ത 'കൊളംബിയ', 'ചലഞ്ചർ' ദുരന്തത്തിൻ്റെ ഓർമകളായിരുന്നു അവരെ പിന്നോട്ടുവലിച്ചത്

dot image

ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിൽ കുടുങ്ങിയിട്ട് മൂന്ന് മാസമാകുകയാണ്. സ്റ്റാർലൈനറിലെ ഹീലിയം ചോർച്ച മൂലം അസാധാരണ പ്രതിസന്ധി നേരിട്ടിരിക്കുന്ന നാസ സംഘം ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും, അവസാന നിമിഷം അതും വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. നാസയെ സംബന്ധിച്ച് ആത്മഹത്യാപരമാണ് ആ തീരുമാനമെന്നാണ് മേധാവി ബിൽ നെൽസൺ പറയുന്നത്. അതിന് കാരണവുമുണ്ട്. നാസയെ എക്കാലവും വേട്ടയാടിയ, നിരവധി ബഹിരാകാശ യാത്രികരുടെ ജീവനെടുത്ത 'കൊളംബിയ', 'ചലഞ്ചർ' ദുരന്തത്തിന്റെ ഓർമകളായിരുന്നു അവരെ പിന്നോട്ടുവലിച്ചത്. ഏറ്റവും ഒടുവിൽ യാത്രികരില്ലാതെ സ്റ്റാർലൈനർ ബഹിരാകാശത്തിൽ നിന്നും മടങ്ങുമെന്നാണ് വാർത്തകൾ.

കല്പനയെ നഷ്ടപെട്ട 'കൊളംബിയ' ദുരന്തം

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ബഹിരാകാശ പേടകങ്ങൾക്ക് പകരമായി നാസ വികസിപ്പിച്ചെടുത്തതായിരുന്നു കൊളംബിയ. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ കനത്ത മത്സരം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ ബഹിരാകാശ ദൗത്യ മേഖലയിൽ വലിയ ഒരു മുന്നേറ്റം തന്നെയായിരുന്നു കൊളംബിയയിലൂടെ യു എസ് നേടിയെടുത്തത്. 1981 ഏപ്രിൽ 12നായിരുന്നു കൊളംബിയയുടെ ആദ്യ ദൗത്യം. വിമാനത്തെപ്പോലെ പറന്നിറങ്ങാൻ കഴിവുള്ള ഈ ബഹിരാകാശ പേടകത്തിലാണ് പിന്നീട് ഇന്ത്യൻ വംശജയായ കല്പന ചൗള ബഹിരാകാശ യാത്രയ്ക്കായി, 2003 ജനുവരി 16ന് യാത്ര തിരിച്ചത്. അത് കൽപ്പനയുടെ അവസാനത്തെ ബഹിരാകാശ യാത്ര ആവുകയായിരുന്നു.

ഭൂമിയിൽ തിരിച്ചിറങ്ങാൻ വെറും സെക്കൻഡുകൾ മാത്രം ശേഷിക്കെ ഫെബ്രുവരി ഒന്നിനായിരുന്നു കൊളംബിയ ആകാശത്തുവെച്ചുതന്നെ തീഗോളമായി മാറിയത്. ഈ ദുരന്തത്തിൽ കല്പന അടക്കം പേടകത്തിലുണ്ടയിരുന്ന ഏഴ് പേരും കൊല്ലപ്പെട്ടു. പേടകം പുറപ്പെട്ട ഉടൻ തന്നെ ഇന്ധന ടാങ്കിലുണ്ടായ ഒരു തകരാറാണ്, ദിവസങ്ങൾക്ക് ശേഷം തിരിച്ച ലാൻഡ് ചെയ്യുമ്പോഴുണ്ടായ അപകടത്തിന് കാരണമായത്.

നാസയെ ഞെട്ടിച്ച 'ചലഞ്ചർ' ദുരന്തം

38 വർഷം മുൻപ്, 1986ലായിരുന്നു നാസയെ ഞെട്ടിച്ച 'ചലഞ്ചർ' ദുരന്തം ഉണ്ടായത്. ട്രാക്കിങ് ആൻഡ് ഡാറ്റ റിലേ സാറ്റ്ലൈറ്റ് എന്ന ഉപഗ്രഹം ബഹിരാകാശത്തെത്തിക്കുകയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. ഏഴ് ബഹിരാകാശ യാത്രികരുമായി ഫ്ലോറിഡയിലെ ലോഞ്ച് പാഡിൽനിന്ന് പറന്നുയർന്ന പേടകം എന്നാൽ വിക്ഷേപിച്ച് എഴുപത്തിമൂന്നാം സെക്കൻഡിൽത്തന്നെ പൊട്ടിത്തെറിച്ച് തകർന്ന് തരിപ്പണമായി. 14 കിലോമീറ്റർ ഉയരത്തിൽ വെച്ചയായിരുന്നു അപകടം നടന്നത്. ഇന്ധന ടാങ്കിലുണ്ടായ ഒരു തകരാറായിരുന്നു ചലഞ്ചർ ദുരന്തത്തിന് കാരണമായത്.

ദുരന്തമുണ്ടായി വർഷങ്ങൾ പിന്നിട്ടിട്ടും പേടകത്തിൻ്റെയോ, അതിൽ യാത്ര ചെയ്തിരുന്നവരുടെയോ 'പൊടിപോലും' ലഭിച്ചില്ല എന്നതാണ് ഏറ്റവും ആശ്ചര്യകരമായിരുന്ന കാര്യം. നിരവധി തവണ അറ്റ്ലാന്റിക് സമുദ്രത്തിൽ തിരച്ചിൽ നടന്നു. എന്നിട്ടും ഒന്നും ലഭിച്ചില്ല. അവസാനം 2022 നവംബറിലാണ്, ഒരു ടിവി ഡോക്യൂമെന്ററി സംഘത്തിന് മുൻപാകെ പേടകത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. അപ്പോഴേക്കും കാലമേറെ കഴിഞ്ഞിരുന്നു. നാസയെ ഏറെ പുനരാലോചനകൾക്ക് പ്രേരിപ്പിച്ച ഈ അപകടം, ലോകത്തെത്തന്നെ നടുക്കിയ ഒന്ന് കൂടിയായിരുന്നു.

ഇന്ധന ടാങ്കിലുണ്ടായ തകരാറായിരുന്നു ഈ രണ്ട് പര്യവേക്ഷണങ്ങളും അപകടത്തിൽ കലാശിക്കാൻ കാരണമായത്. ഇപ്പോൾ സ്റ്റാർലൈനറിലും ഉണ്ടായിട്ടുള്ളത് സമാനമായ ഹീലിയം ചോർച്ചയാണ്. അതുകൊണ്ടുതന്നെ, ഇരുവരെയും കൊണ്ട് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് അടുപ്പിക്കുക എന്നത് ആത്മഹത്യാപരമായ ഒരു തീരുമാനമാകുമെന്നാണ് ബിൽ നെൽസൺ പറയുന്നത്. നിലവിലെ അവസ്ഥയിൽ ഇരുവരും ഭൂമിയിലേക്കെത്താൻ 2025 വരെ കാത്തിരിക്കണമെന്നാണ് സൂചനകൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us