മത്സരിക്കാനൊരുങ്ങി ബിഎസ്എൻഎൽ; ഈ പ്ലാനുകളിൽ സ്പീഡ് കൂടും

നിശ്ചിത പ്ലാനുകളുടെ സ്പീഡ് കൂട്ടി ഉപഭോക്താക്കളെ ആകർഷിക്കാൻ നീക്കം നടക്കുന്നതായാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.

dot image

ജിയോ, എയർടെൽ തുടങ്ങിയ സർവീസ് പ്രൊവൈഡർമാർ ഇന്റർനെറ്റ് നിരക്ക് വർധിപ്പിച്ചതോടെ മത്സരത്തിനൊരുങ്ങി ബിഎസ്എൻഎല്ലും. നിശ്ചിത പ്ലാനുകളുടെ സ്പീഡ് കൂട്ടി ഉപഭോക്താക്കളെ ആകർഷിക്കാൻ നീക്കം നടക്കുന്നതായാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്.

കുറഞ്ഞ ചിലവിലുള്ള മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകളുടെ വേഗത വർധിപ്പിക്കാനാണ് നീക്കം. ഇതോടെ 350 രൂപയ്ക്ക് താഴെയുള്ള, 249, 299, 329 പ്ലാനുകളുടെ സ്പീഡ് വർധിക്കും. വിലവർധനവിലൂടെ മറ്റ് സർവീസ് പ്രൊവൈഡർമാരിൽ അസ്വസ്ഥരായ ഉപഭോക്താക്കളെ തങ്ങളിലേക്കെത്തിക്കാനാണ് ബിഎസ്എൻഎല്ലുടെ ശ്രമം. നിലവിൽ 15 ശതമാനത്തോളമാണ് ജിയോ അടക്കമുളള കമ്പനികൾ നിരക്ക് കൂട്ടിയത്.

ഇതോടൊപ്പം 4G സർവീസുകൾ വിപുലീകരിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിൽ രാജ്യത്താകെ 4 ജി സർവീസുകൾ ബിഎസ്എൻഎൽ നൽകുന്നില്ല. ജിയോ, എയർടെൽ തുടങ്ങിയ സർവീസ് പ്രൊവൈഡർമാർ വ്യാപകമായി 5 ജി വരെ നൽകിത്തുടങ്ങിയതോടെ 4 ജി എങ്കിലും ലഭ്യമാകാതെ പിടിച്ചുനിൽക്കാനാകില്ല എന്ന അവസ്ഥയായിരുന്നു ബിഎസ്എൻഎല്ലിന്. ഇതിനിടയിലാണ് താങ്ങാനാവുന്ന പ്ലാനുകളിൽ സ്പീഡ് വർധിപ്പിച്ച് മാർക്കറ്റിലേക്കെത്താനുള്ള ബിഎസ്എൻഎലിന്റെ നീക്കം നടക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us