കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് സുപ്രധാന മുന്നേറ്റം ലക്ഷ്യം വെച്ചുകൊണ്ട് ഗൂഗിളുമായി കരാർ ഒപ്പിട്ട് തമിഴ്നാട് സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇരുവരും ചേർന്ന് 'തമിഴ്നാട് എഐ ലാബ്സ്' സ്ഥാപിക്കാൻ ധാരണയായി.
യുഎസിലെ കമ്പനി ആസ്ഥാനത്ത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേരിട്ട് സന്ദർശനം നടത്തിയതിന് പിന്നാലെയാണ് കരാർ ഒപ്പിട്ടത്. സ്റ്റാർട്ടപ്പുകൾക്കും ഇടത്തരം ചെറുകിട വ്യവസായസ്ഥാപങ്ങൾക്കും നേരിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സർക്കാരും ഗൂഗിളും ഒരുമിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചു. 20 ലക്ഷം തൊഴിലവസരങ്ങളാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്.
ഇവയ്ക്ക് പുറമെ തമിഴ്നാട്ടിൽ നിലവിലുള്ള ഗൂഗിൾ ഉത്പന്നങ്ങളുടെ നിർമാണം വിപുലീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ വ്യവസായ സാഹചര്യം മെച്ചപ്പെടാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും സഹായകരമായേക്കും,
ഗൂഗിളിന് പുറമെ ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളുടെ പ്രസ്ഥാനങ്ങളും സ്റ്റാലിൻ സന്ദർശിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യവസായസ്ഥാപനങ്ങൾ തുടങ്ങാൻ നോക്കിയ, പേപാല്, ഇന്ഫിനിക്സ് എന്നിവരുമായും കരാറുണ്ട്.