കുട്ടികൾ യൂട്യൂബിൽ എന്ത് കണ്ടാലും ഇനി മാതാപിതാക്കൾക്ക് അറിയാം; പുതിയ ഫീച്ചർ ഇങ്ങനെ...

ഇനിമുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാൻ സാധിക്കും.

dot image

ഇന്നത്തെ കാലത്ത് കുട്ടികളുടെ കയ്യിൽ എപ്പോഴും ഫോൺ ഉണ്ടാകും. അവർക്ക് ചെറുപ്രായത്തിലെ വാട്സ്ആപ്പ് ഉപയോഗിക്കാനറിയാം, ഫേസ്ബുക്ക് ഉപയോഗിക്കാനറിയാം, യൂട്യൂബിൽ വീഡിയോകൾ കാണാനറിയാം.... അങ്ങനെ ഫോൺ കൊണ്ട് എന്തെല്ലാം സാധിക്കുമോ അതൊക്കെ ഇന്നത്തെ കാലത്ത് കുട്ടികൾക്ക് അറിയാം. എന്നാൽ ഇടയ്ക്ക് കുട്ടികൾ അവയെ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. പലപ്പോഴും മാതാപിതാക്കൾക്ക് അത് അറിയാൻ സാധിക്കണമെന്നുമില്ല.

ഈ പ്രശ്നത്തിന് ഒരു പരിഹാരം തയ്യാറാക്കുകയാണ് യൂട്യൂബ്. ഇനിമുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി ഞൊടിയിടയിൽ അറിയാൻ സാധിക്കും. യൂട്യൂബിന്റെ പുതിയ ഫീച്ചർ പ്രകാരം കുട്ടികളുടെ അക്കൗണ്ട് മാതാപിതാക്കളുടേതുമായി ലിങ്ക് ചെയ്യാൻ സാധിക്കും. ഇതിലൂടെ കുട്ടികളുടെ സെർച്ച് ഹിസ്റ്ററി, വീഡിയോ അപ്ലോഡുകൾ, കമന്റുകൾ എന്നിവയുടെയെല്ലാം വിവരങ്ങൾ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് നോട്ടിഫിക്കേഷൻ ആയെത്തും.

ചെറിയ കുട്ടികൾക്ക് വേണ്ട കണ്ടെന്റ് മോഡുലേഷൻ യൂട്യൂബ് മുൻപേ നടപ്പിൽ വരുത്തിയതാണ്, എന്നാൽ ഈ ഫീച്ചറിലൂടെ ടീനേജ് വിഭാഗത്തിലുള്ള കുട്ടികളുടെയും 'വിർച്വൽ നല്ലനടപ്പ്' ഉറപ്പുവരുത്തുകയാണ് യൂട്യൂബ്. 'ടീനേജ്' യുവതീയുവാക്കളുമായി നിരന്തരം സംവദിക്കുന്ന നിരവധി വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് യൂട്യൂബ് ഇത്തരം ഒരു തീരുമാനമെടുത്തത്. ഈ ശ്രമത്തോടെ പോർണോഗ്രാഫി ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളിൽ നിന്ന് കുട്ടികൾ മാറിനിൽക്കുമെന്നും, മികച്ച ഒരു ഉപയോഗ സംസ്കാരം വളർത്തിയെടുക്കാനാകുമെന്നുമാണ് യൂട്യൂബിന്റെ പ്രതീക്ഷ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us