കണക്റ്റിവിറ്റിയിൽ കൂടുതൽ കൃത്യത, ബാറ്ററി ചാർജ്ജ് ലാഭിക്കാം; പുതിയ ഫീച്ചറുകളുമായി ബ്ലൂടൂത്ത് 6.0

ഈ ആഴ്ച ആദ്യമാണ് പുതിയ അപ്ഡേറ്റ് സംബന്ധിച്ച വിവരങ്ങൾ ബ്ലൂടൂത്ത് സ്പെഷ്യൽ ഇൻ്ററസ്റ്റ് ഗ്രൂപ്പ് (SIG) പങ്കുവെച്ചത്

dot image

ഏറെ സവിശേഷതകളോടെ ബ്ലൂടൂത്ത് 6.0 പുറത്തിറങ്ങുന്നു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ വയർലെസ് കണക്റ്റിവിറ്റിയുടെ നിലവാരം ഉയർത്തുന്ന ഏറ്റവും പ്രധാന അപ്ഡേറ്റ് എന്ന നിലയിലാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ ആഴ്ച ആദ്യമാണ് പുതിയ അപ്ഡേറ്റ് സംബന്ധിച്ച വിവരങ്ങൾ ബ്ലൂടൂത്ത് സ്പെഷ്യൽ ഇൻ്ററസ്റ്റ് ഗ്രൂപ്പ് (SIG) പങ്കുവെച്ചത്. വരാനിരിക്കുന്ന ബ്ലൂടൂത്ത് 6.0ന് രണ്ട് ഉപകരണങ്ങൾ തമ്മിലുള്ള ദൂരം കൂടുതൽ കൃത്യമായി അളക്കാൻ കഴിയും. ഡിജിറ്റൽ കീകൾ ഉപയോഗിക്കുമ്പോൾ ബ്ലൂടൂത്ത് ആശയവിനിമയം സുരക്ഷിതമാക്കാനും വൈദ്യുതി ലാഭിക്കാനും കഴിയുന്ന പുതിയ സവിശേഷതകൾ ബ്ലൂടൂത്ത് 6.0 വാഗ്ദാനം ചെയ്യുന്നു. പുതിയ ബ്ലൂടൂത്ത് പതിപ്പ് പരസ്പരം ബന്ധിപ്പിക്കേണ്ട ഉപകരണങ്ങളിലെ ലേറ്റൻസി കുറയ്ക്കുമെന്നും അവകാശപ്പെടുന്നു.

വെബ്സൈറ്റിലെ പോസ്റ്റ് വഴിയാണ് ഏറ്റവും പുതിയ ബ്ലൂടൂത്ത് കോർ സ്പെസിഫിക്കേഷൻ പതിപ്പിൻ്റെ വിശദാംശങ്ങൾ ബ്ലൂടൂത്ത് എസ്ഐജി വിശദീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്ന ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്നായി പറയുന്നത് ബ്ലൂടൂത്ത് ചാനൽ സൗണ്ടിങ്ങാണ്. പരസ്പരം ബന്ധിപ്പിക്കേണ്ട ഉപകരണങ്ങളുള്ള ഉപയോക്താക്കൾക്ക് നേരിട്ട് ദൃശ്യമാകാത്ത നിലയിലുള്ള ആറ് താഴ്ന്ന നിലയിലുള്ള സാങ്കേതിക മാറ്റങ്ങളും ബ്ലൂടൂത്ത് 6.0-ൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം.

ബ്ലൂടൂത്ത് 6.0ൻ്റെ സവിശേഷതകൾ

ബ്ലൂടൂത്ത് ചാനൽ സൗണ്ടിങ്ങ് എന്നതാണ് പുതിയ പതിപ്പ് പിന്തുണയ്ക്കുന്ന ഉപകരണങ്ങളിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൃത്യമായ കണക്കുകൂട്ടലിലൂടെ രണ്ട് ബ്ലൂടൂത്ത് 6.0 ഉപകരണങ്ങൾ പരസ്പരം കണ്ടെത്തുന്നതിന് ഈ സവിശേഷത വളരെ എളുപ്പമാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ ബ്ലൂടൂത്ത്, അൾട്രാ വൈഡ്ബാൻഡ് (യുഡബ്ല്യുബി) സാങ്കേതികവിദ്യ വഴി നഷ്ടമായ ഒബ്ജക്റ്റുകൾ കണ്ടെത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിളിൻ്റെ ഫൈൻഡ് മൈ, ഗൂഗിളിൻ്റെ ഫൈൻഡ് മൈ ഡിവൈസ് നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട ഫലപ്രാപ്തിയും ഇതിലൂടെ പ്രതീക്ഷിക്കപ്പെടുന്നു.

പുതിയ ബ്ലൂടൂത്ത് ചാനൽ സൗണ്ടിംഗ് ഫീച്ചർ ഡിജിറ്റൽ കീകളുടെ സുരക്ഷ മെച്ചപ്പെടുത്തുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. ചില വാഹനങ്ങളിൽ ഉപയോഗിക്കുന്നത് പോലെ അവ ഒരു പ്രത്യേക പരിധിക്കുള്ളിൽ മാത്രം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ബ്ലൂടൂത്ത് 6.0 കണക്റ്റിവിറ്റി ഉള്ള ഉപകരണങ്ങൾക്ക് മൂന്നാമതൊരു ഡെവലപ്പർമാരുടെ ദൂരപരിധിയെക്കുറിച്ച് അറിയിപ്പ് നൽകാനുള്ള സൗകര്യവും പുതിയ ഫീച്ചറിൽ ഉണ്ടെന്നാണ് ബ്ലൂടൂത്ത് എസ്ഐജി പറയുന്നത്.

ബ്ലൂടൂത്ത് 6.0ലെ മറ്റൊരു സവിശേഷതയാണ് മോണിറ്ററിംഗ് അഡ്വർടൈസേഴ്സ്. താൽപ്പര്യമുള്ള ഒരു ഉപകരണം അതിൻ്റെ ബ്ലൂടൂത്ത് ശ്രേണിയിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുമ്പോൾ അത് അറിയാൻ മോണിറ്ററിംഗ് അഡ്വർടൈസേഴ്സ് സഹായകമാകും. സമീപത്ത് ഇല്ലാത്ത ഒരു ഉപകരണത്തിനായി സ്കാൻ ചെയ്ത് വെറുതെ ബാറ്ററി ചാർജ്ജ് പാഴാക്കാതിരിക്കാൻ ഇത് ഹോസ്റ്റ് ഉപകരണത്തെ സഹായിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഡിസിഷൻ ബെയ്സ്ഡ് അഡ്വർടൈസിങ്ങ് ഫിൽറ്ററിങ്ങിനും ബ്ലൂടൂത്ത് 6.0 പിന്തുണ നൽകുന്നു. ഇത് കൂടുതൽ ബാറ്ററി ചാർജ്ജ് ലാഭിക്കുന്നതിന് സഹായകമാകുമെന്ന് കണക്കാക്കുന്നു. പ്രസക്തമായ വിവരങ്ങൾ പ്രൈമറി ചാനലിൽ ലഭിക്കുന്നതുവരെ പരസ്പരം ബന്ധിപ്പിക്കേണ്ട ഉപകരണങ്ങൾ സെക്കൻഡറി ചാനലുകൾക്കായി സ്കാൻ ചെയ്യില്ല എന്നതാണ് ഊർജ്ജ ലാഭത്തിന് സഹായിക്കുന്നത്.

ഇൻ-ഗെയിം സംഭാഷണങ്ങൾക്കായി വയർലെസ് ആക്സസറികൾ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്ന ഗെയിമർമാർക്കും വീഡിയോ കോളുകൾക്കായി വയർലെസ് ഓഡിയോ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കും ബ്ലൂടൂത്ത് 6.0 ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ കുറഞ്ഞ ലേറ്റൻസി ലഭിക്കും. പുതിയ ഐസോക്രോണസ് അഡാപ്റ്റേഷൻ ലെയർ (ഐഎസ്ഒഎഎൽ) എൻഹാൻസ്മെൻ്റ് ഫീച്ചറും പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിലൂടെ ഡാറ്റ ഫ്രെയിമുകൾ ചെറിയ ലിങ്ക്-ലെയർ പാക്കറ്റുകളിൽ കൈമാറാൻ കഴിയുമെന്നാണ് ബ്ലൂടൂത്ത് എസ്ഐജി വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ ബ്ലൂടൂത്ത് സ്റ്റാൻഡേർഡ് ഉള്ള പുതിയ ഉപകരണങ്ങൾ വിപണിയിലെത്താൻ കുറച്ച് സമയമെടുത്തേക്കാമെന്നാണ് റിപ്പോർട്ട്. ബ്ലൂടൂത്ത് 6.0ൻ്റെ എല്ലാ പുതിയ സവിശേഷതകളും പ്രയോജനപ്പെടുത്തുന്നതിന് ഒരു സ്മാർട്ട്ഫോണും അടുത്ത തലമുറ ബ്ലൂടൂത്ത് പതിപ്പിനെ പിന്തുണയ്ക്കുന്ന ഒരു വയർലെസ് ആക്സസറിയും ആവശ്യമാണ്. അതിനാൽ തന്നെ ബ്ലൂടൂത്ത് 6.0 ഉപകരണങ്ങൾ ആഗോള വിപണിയിൽ എത്തുന്നതിന് കുറച്ച് മാസങ്ങൾ തന്നെ എടുത്തേക്കാമെന്നാണ് റിപ്പോർട്ടുകൾ

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us