ഓണക്കാലമായതോടെ വാഹനപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാറുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോൺ ഇവി എന്നിവയ്ക്കാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
7.99 ലക്ഷം രൂപ മുതൽ 10.99 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇവിയുടെ നിലവിലെ വില. എന്നാൽ ഇപ്പോൾ ടിയാഗോ ഇവി വാങ്ങുകയാണെങ്ങിൽ 40,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ടാറ്റ പഞ്ചിന്റെ വില ₹ 9.99 ലക്ഷം മുതൽ ₹ 13.79 ലക്ഷം വരെയാണ് എന്നാൽ ഇപ്പോൾ 9.99 ലക്ഷം രൂപയാണ് വില.ടാറ്റ നെക്‌സോണിൻ്റെ ഇപ്പോഴത്തെ വില ₹ 12.50 ലക്ഷം മുതൽ ₹ 16.29 ലക്ഷം വരെയാണ്. എന്നാൽ തിരഞ്ഞെടുക്കുന്ന കാറുകളെ ആശ്രയിച്ച് 3 ലക്ഷം രൂപ വരെ വില കുറയുമെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.
പുതിയ ഓഫർ പ്രകാരം ഇവി വാങ്ങുന്നവർക്ക് ടാറ്റ പവർ പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളിൽ സൗജന്യമായി കാറുകൾ ചാർജ് ചെയ്യാൻ കഴിയും. നിലവിൽ, രാജ്യത്തുടനീളം 5,500 ലധികം ഫങ്ഷണൽ പബ്ലിക് ചാർജറുകൾ ഉണ്ടെന്നാണ് കമ്പനി പറയുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ടാറ്റ മോട്ടോഴ്‌സ്, ടാറ്റ , ഇവി ഷോറൂമുകളിലാണ് ഈ ഓഫറുകൾ ലഭ്യമാകും.
ആഘോഷങ്ങൾക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലത്ത ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിൻ്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിവേക് ശ്രീവത്സ പറഞ്ഞു. വില കൂടുതൽ ആയിരുന്നതിനാൽ പലരും വില കുറവുള്ള കാറുകളാണ് വാങ്ങുന്നതെന്നും ഇങ്ങനെയുള്ളവർക്ക് പ്രയോജനമാണ് പുതിയ ഓഫറുകൾ എന്നും വിവേക് ശ്രീവത്സ വ്യക്തമാക്കി.