ഐഫോൺ 16 പുറത്തിറങ്ങിയതിന് പിന്നാലെ 14, 15 മോഡലുകൾക്ക് ഇന്ത്യയിൽ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ

2024 ലെ ബജറ്റിൽ ഇന്ത്യൻ സർക്കാർ ഉപഭോക്തൃ ഇലക്ട്രോണിക്‌സിൻ്റെ തീരുവ കുറച്ചതിന് ശേഷം ജൂലൈയിൽ ആപ്പിൾ വിവിധ ഐഫോൺ മോഡലുകൾക്ക് മൂന്ന് മുതൽ നാല് ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു

dot image

ഐഫോൺ 16ൻ്റെ ലോഞ്ചിന് പിന്നാലെ ആപ്പിളിൻ്റെ ഐഫോൺ 15, ഐഫോൺ 14 മോഡലുകൾക്ക് ഇന്ത്യയിൽ വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 10,000 രൂപവരെയാണ് വിലക്കുറവ്. ഐഫോൺ 15, 128 ജിബി വേരിയൻ്റ് നിലവിൽ 69,900 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ഈ മോഡലിൻ്റെ വില 79,600 രൂപയായിരുന്നു. അതുപോലെ, ഐഫോൺ 14 128 ജിബി വേരിയൻ്റിൻ്റെ വില 69,600 രൂപയിൽ നിന്ന് 59,900 രൂപയായി കുറച്ചു. 2024 ലെ ബജറ്റിൽ ഇന്ത്യൻ സർക്കാർ ഉപഭോക്തൃ ഇലക്ട്രോണിക്‌സിൻ്റെ തീരുവ കുറച്ചതിന് ശേഷം ജൂലൈയിൽ ആപ്പിൾ വിവിധ ഐഫോൺ മോഡലുകൾക്ക് മൂന്ന് മുതൽ നാല് ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

ഐഫോൺ 14, ഐഫോൺ 15 വിവിധ മോഡലുകൾക്ക് ഇപ്പോഴുള്ള വിലയും നേരത്തെയുണ്ടായിരുന്ന വിലയും. വ്യത്യസ്ത ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളില്‍ കൂടുതൽ ഇളവുകൾ ലഭ്യമായേക്കാം



iPhone 14 128GB- Rs 59,900- Rs 69,600
iPhone 14 256GB- Rs 69,900- Rs 79,600
iPhone 14 512GB- Rs 89,900- Rs 99,600
iPhone 15 128GB- Rs 69,900- Rs 79,600
iPhone 15 256GB- Rs 79,900- Rs 89,600
iPhone 15 512GB- Rs 99,900- Rs 1,06,600
iPhone 15 Plus 128GB- Rs 79,900- Rs 89,600
iPhone 15 Plus 256GB- Rs 89,900- Rs 99,600
iPhone 15 Plus 512GB- Rs 1,09,900- Rs 1,19,600

iPhone 14 128GB- Rs 59,900- Rs 69,600
iPhone 14 256GB- Rs 69,900- Rs 79,600
iPhone 14 512GB- Rs 89,900- Rs 99,600
iPhone 15 128GB- Rs 69,900- Rs 79,600
iPhone 15 256GB- Rs 79,900- Rs 89,600
iPhone 15 512GB- Rs 99,900- Rs 1,06,600
iPhone 15 Plus 128GB- Rs 79,900- Rs 89,600
iPhone 15 Plus 256GB- Rs 89,900- Rs 99,600
iPhone 15 Plus 512GB- Rs 1,09,900- Rs 1,19,600

ഐഫോൺ 16 സീരീസിൻ്റെ പ്രീ-ഓർഡറുകൾ ഇന്ത്യയിൽ ഉടൻ ആരംഭിക്കും. 2024 സെപ്റ്റംബർ 20-ന് ഔദ്യോഗിക വിൽപ്പന ആരംഭിക്കും. മോഡലുകളുടെ പ്രാരംഭ വിലകൾ സംബന്ധിച്ച വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഐഫോൺ 16: 79,900 രൂപ. പ്രതിമാസം 12,483 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ഓപ്‌ഷനുകളും ലഭ്യമാണ്.

ഐഫോൺ 16 പ്ലസ്: 89,900. പ്രതിമാസം 14,150 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ഓപ്‌ഷനുകളും ലഭ്യമാണ്. ഉപഭോക്താക്കൾക്ക് 4,000 രൂപ മുതൽ 67,500 രൂപ വരെ കിഴിവുകളോടെയുള്ള ട്രേഡ്-ഇൻ ഓഫർ പ്രയോജനപ്പെടുത്താം. ഈ പുതിയ മോഡലുകൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 10.30നാണ് സ്റ്റീവ് ജോബ്സ് തിയേറ്ററിലെ 'ഗ്ലോടൈം' ചടങ്ങിൽ വെച്ച് ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവ ആപ്പിൾ ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്. ഐഫോൺ 15ൻ്റെ രൂപകൽപ്പനയിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവ എത്തിയിരിക്കുന്നത്. ഐഫോൺ 15ന് സമാനമായ പരന്ന വശങ്ങൾ, സമാനമായ അലുമിനിയം, ടൈറ്റാനിയം ഫ്രെയിമുകൾ, സ്ക്രീനിലും പിന്നിലും സമാനമായ സെറാമിക് ഷീൽഡ് എന്നിവയാണ് ഐഫോൺ 16ലും, ഐഫോൺ 16 പ്രോയിലും ഉള്ളത്. ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും രൂപത്തിലും ഭാവത്തിലും ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവയ്ക്ക് ഐഫോൺ 15ൽ നിന്ന് വലിയ മാറ്റങ്ങളില്ല.

രണ്ട് പുതിയ ബട്ടണുകൾ ഐഫോൺ 16ൽ ലഭ്യമാണ്. നേരത്തെ പ്രോ മോഡലുകളിൽ ലഭ്യമായിരുന്ന ആക്ഷൻ ബട്ടൺ, ക്യാമറ ബട്ടൺ എന്നിവയാണിവ. ക്യാമറ ബട്ടണ്, ആപ്പിൾ ഇതിനെ ക്യാമറ കൺട്രോൾ എന്നാണ് വിളിക്കുന്നത്. ആൻഡ്രോയിഡ് ഫോൺ നിർമ്മാതാക്കൾ ഉപയോഗിക്കുന്നതിനേക്കാൾ 2 മടങ്ങ് ശക്തവും ആപ്പിൾ മുമ്പ് ഉപയോഗിച്ചിരുന്നതിനേക്കാൾ 50 ശതമാനം ശക്തവുമാണ് മുൻവശത്തെ സെറാമിക് ഷീൽഡ് എന്നാണ് ആപ്പിളിൻ്റെ അവകാശവാദം. എന്നാൽ സ്ക്രീൻ വലുപ്പത്തിലും റെസല്യൂഷനിലും മാറ്റമൊന്നും ഇല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രൂപത്തിലും ഭാവത്തിലും ഐഫോൺ 15മായി വലിയ വ്യത്യാസങ്ങളില്ലെങ്കിലും പ്രകടമായ രണ്ട് വലിയ മാറ്റങ്ങളാണ് ഐഫോൺ 16നെ താരമാക്കുന്നത്. ഐഫോൺ 16ന് 8 ജിബി റാം ഉണ്ട് എന്നതാണ് അതിൽ പ്രധാനം. ആപ്പിൾ ഇൻ്റലിജൻസ് അല്ലെങ്കിൽ ആപ്പിളിൻ്റെ ജനറേറ്റീവ് AI ടൂളുകൾ പ്രവർത്തിപ്പിക്കുന്നതിന് 8 ജിബി റാം ആവശ്യമുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. A18 ചിപ്സെറ്റാണ് ഐഫോൺ 16ൻ്റെ മറ്റൊരു പ്രധാനപ്പെട്ട മാറ്റം. A16 ചിപ്സെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പൊതുവായ കമ്പ്യൂട്ടിംഗിൽ 30 ശതമാനം വേഗതയും ഗ്രാഫിക്സ് വർക്ക്ലോഡിൽ 40 ശതമാനം വേഗതയും A18 ചിപ്സെറ്റിനുണ്ട്. മെച്ചപ്പെട്ട കൂളിംഗുമായാണ് ഐഫോൺ 16 വന്നിരിക്കുന്നതെന്നാണ് ആപ്പിളിൻ്റെ അവകാശവാദം. ഇത് ഫോണിൻ്റെ സുസ്ഥിരമായ പ്രകടനത്തിന് സഹായിക്കുമെന്നും ആപ്പിൾ പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us