ഇനി ഐഒഎസ് 18 അപ്‌ഡേറ്റ് ചെയ്യാം; എങ്ങനെ ഡൗൺലോഡ് ചെയ്യാം? യോഗ്യതയുള്ള ഐഫോണുകൾ ഏതെല്ലാം? അറിയാം

പുതിയതായി ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 16 ‌മോഡലുകളിൽ ഐഒഎസ് 18 പ്രീലോഡ് ചെയ്യപ്പെടും

dot image

ഈ വർഷം ജൂണിൽ നടന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ (ഡബ്ല്യുഡബ്ല്യുഡിസി) പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 18 ആപ്പിൾ ഔദ്യോഗികമായി ലഭ്യമാക്കി തുടങ്ങി. ഇൻ്റലിജൻ്റ് സിരി, ഹോം സ്‌ക്രീനിൽ കൂടുതൽ നിയന്ത്രണം എന്നിവ ഉൾപ്പെടെ നിരവധി പുതിയ മാറ്റങ്ങളാണ് പുതിയ അപ്‌ഡേറ്റിലുള്ളത്. പുതിയതായി ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 16 ‌മോഡലുകളിൽ ഐഒഎസ് 18 പ്രീലോഡ് ചെയ്യപ്പെടും. എന്നാൽ യോഗ്യരായ ആപ്പിളിൻ്റെ പഴയ തലമുറ മോഡലുകൾക്ക് സെപ്റ്റംബർ 16 മുതൽ ഐഒഎസ് 18 അപ്‌ഡേറ്റ്‌ ചെയ്യാൻ കഴിയും.

ഐഒഎസ് 18 എങ്ങനെ ഡൗൺലോഡ് ചെയ്യാം, യോഗ്യമായ മോഡലുകൾ ഏതൊക്കെ, ആപ്പിൾ ഉപകരണങ്ങളിലേക്ക് പുതിയ ഒഎസ് കൊണ്ടുവരുന്ന പുതിയ ഫീച്ചറുകൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം. ഐഒഎസ് 18 അപ്‌ഡേറ്റ്സ് എങ്ങനെ ഡൗൺലോഡ് ചെയ്യാം? ഏറ്റവും പുതിയ ഐഒഎസ് അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യുന്നതിന്, യോഗ്യതയുള്ള ഐഫോൺ ഉപയോക്താക്കൾ ചെയ്യേണ്ടത് ഇതൊക്കെയാണ്.

  • ആദ്യം ഫോണിൻ്റെ സെറ്റിങ്ങ്സ് ഓപ്ഷനിലേക്ക് പോകുക.
  • 'ജനറൽ' എന്നതിലേക്ക് സ്ക്രോൾ ചെയ്യുക.
  • "സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്" ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ഐഒഎസ് 18 അപ്‌ഡേറ്റ് ലഭ്യമാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. യോഗ്യമായ ഉപകരണങ്ങൾക്ക് മാത്രമേ അപ്ഡേറ്റ് ലഭ്യമാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
  • അടുത്തതായി, ഇൻസ്റ്റലേഷൻ പ്രക്രിയ ആരംഭിക്കാൻ "ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക" എന്നതിൽ ടാപ്പ് ചെയ്യുക. പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ പാസ്‌കോഡ് നൽകേണ്ടി വന്നേക്കാം.
  • ഇത്രയും ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് പൂർത്തിയാകും.

ഐഒഎസ് 18 സെപ്റ്റംബർ 16ന് ലഭ്യമായി തുടങ്ങുമെന്ന് ആപ്പിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നിങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും മറ്റ് ഘടകങ്ങളും അനുസരിച്ച് ഇത് ലഭ്യമാകാൻ കുറച്ച് കാലതാമസമെടുത്തേക്കാം.

ഐഒഎസ് 18 അപ്‌ഡേറ്റ്: യോഗ്യമായ ഉപകരണങ്ങൾ

ഐഫോൺ 11 സീരീസ്, രണ്ടാമത്തെയും മൂന്നാമത്തെയും തലമുറയിൽപ്പെട്ട ഐഫോൺ എസ്ഇ ഉൾപ്പെടെ 25-ലധികം ഉപകരണങ്ങൾക്ക് ഐഒഎസ് 18 ലഭ്യമാകും. പുതുതായി ലോഞ്ച് ചെയ്ത ഐഫോൺ 16 സീരീസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഏറ്റവും പുതിയ പതിപ്പിനൊപ്പം പ്രീലോഡഡ് ആയിരിക്കും. ഐഒഎസ് 18 ലഭ്യമാകുന്ന പ്രധാന മോഡലുകൾ ഇവയൊക്കെയാണ്.

  • ഐഫോൺ 16 സീരീസ്
  • ഐഫോൺ 15 സീരീസ്
  • iPhone 14 സീരീസ്
  • ഐഫോൺ 13 സീരീസ്
  • ഐഫോൺ 12 സീരീസ്
  • ഐഫോൺ 11 സീരീസ്
  • ഐഫോൺ എസ്ഇ (രണ്ടാം തലമുറ)
  • ഐഫോൺ എസ്ഇ (മൂന്നാം തലമുറ)
  • ഐഫോൺ 15-നും പുതിയ മോഡലുകൾക്കും മാത്രമായി ലഭ്യമാകുന്ന ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ ഉൾപ്പെടെ ഐഒഎസ് 18ൻ്റെ ചില ഫീച്ചറുകളുടെ ലഭ്യത ആപ്പിൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഐഒഎസ് 18 അപ്‌ഡേറ്റ്: സവിശേഷതകൾ എന്തെല്ലാം

ഹോം സ്‌ക്രീൻ

അപ്‌ഡേറ്റ് ചെയ്‌ത ഹോം സ്‌ക്രീനിലാണ് ഐഒഎസ് 18 വരുന്നത്. ആപ്പുകളും വിജറ്റുകളും കൂടുതൽ ഫ്ലക്സിബിളായി പുനഃക്രമീകരിക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് വർണ്ണ തീമുകൾ മാറ്റാനും വ്യക്തിഗതമായ താൽപ്പര്യങ്ങൾ ചേർത്ത് ഡാർക്ക് മോഡിനായി പ്രത്യേകമായി തനതായ ആപ്പ് ഐക്കണുകൾ സൃഷ്ടിക്കാനും കഴിയും.

കൺട്രോൾ സെൻ്റർ

പുനർരൂപകൽപ്പന ചെയ്‌ത കൺട്രോൾ സെൻ്ററിന് ഒരു സ്വൈപ്പ്-അപ്പിലൂടെ ആക്‌സസ് ചെയ്യാവുന്ന അപ്‌ഡേറ്റ് ചെയ്‌ത നിയന്ത്രണങ്ങൾ ലഭിക്കുന്നു. ആക്ഷൻ ബട്ടൺ ഉപയോഗിച്ച് ലോക്ക് സ്ക്രീനിൽ നിന്ന് നേരിട്ട് ഈ ക്രമീകരണങ്ങൾ ആക്സസ് ചെയ്യാൻ പുതിയ ഡിസൈൻ ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ, ഉപയോക്താക്കൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് കൺട്രോൾ ടൈലുകളും ക്രമീകരിക്കാം.

ഫോട്ടോ ആപ്പ്

ഐഫോണിൻ്റെ ഫോട്ടോസ് ആപ്പിന് ഐഒഎസ് 18ൽ ഒരു പ്രധാന അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ട്. ഫോട്ടോ കൈകാര്യം ചെയ്യുന്ന പ്രവർ‌ത്തി കാര്യക്ഷമമാക്കിക്കൊണ്ട് കളക്ഷൻസ് പരിപാലിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന മികച്ച ഫീച്ചറുകൾ ഫോട്ടോ ആപ്പിന് ലഭിക്കും.

സിരി

കൈകൾ കൂടുതൽ ഉപയോ​ഗിക്കാതെ തന്നെ പ്രവർത്തനക്ഷമത പ്രാപ്‌തമാക്കുന്ന വിധത്തിൽ ​ഗസ്റ്റ‍ർ-ബെയ്സ്ഡ് ഇടപെടലുകളോടെയാണ് ഐഒഎസ് 18 സിരിയെ അവതരിപ്പിക്കുന്നത്.

ഗെയിം മോഡ്

ഗെയിം ആവശ്യകതകളെ അടിസ്ഥാനമാക്കി പ്രകടനം മികച്ചതും സു​ഗമവുമാക്കിയാണ് ആപ്പിൾ ഐഒഎസ് 18 ഉള്ള ഐഫോണുകളിലേക്ക് ഗെയിം മോഡ് കൊണ്ടുവരുന്നത്.

മെയിൽ ആപ്പ്

ആപ്പിളിൻ്റെ മെയിൽ ആപ്പും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
ഇത് ഇമെയിലുകളെ ഗ്രൂപ്പുകളായി ക്രമീകരിക്കാൻ ഉപകരണത്തെ അനുവദിക്കുന്നു.

ആപ്പിൾ ഇൻ്റലിജൻസ്

ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളുടെ ആദ്യ ബീറ്റ റിലീസ് അടുത്ത മാസം പ്രതീക്ഷിക്കുന്ന ആദ്യ ഐഒഎസ് 18 അപ്‌ഡേറ്റിൽ പുറത്തിറക്കും.

dot image
To advertise here,contact us
dot image