iPadOS 18ൻ്റെ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യാൻ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്. ആപ്പിൾ അപ്‌ഡേറ്റിൻ്റെ റോൾഔട്ട് നിർത്തുകയും അതിൽ പ്രശ്‌നമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ പ്രശ്നം M4- പവർഡ് ഐപാഡ് പ്രോ മോഡലുകളിൽ മാത്രമാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ആപ്പിൾ താൽക്കാലികമായി നിർത്തിയത്.
നിരവധി M4 iPad Pro ഉപയോക്താക്കൾക്ക് ഇൻസ്റ്റാളേഷന് ശേഷം ഗുരുതരമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് iPadOS 18 അപ്‌ഡേറ്റ് താൽക്കാലികമായി നിർത്തിവെച്ചത്. ഫ്രീസുചെയ്‌ത സ്‌ക്രീനുകൾ, പ്രതികരിക്കാത്ത ഇൻ്റർഫേസുകൾ, മൊത്തത്തിലുള്ള സിസ്റ്റം ഫെയ്ലിയർ തുടങ്ങി നിരവധി പ്രശ്നങ്ങൾ അപ്ഡേറ്റ് ഇൻസ്റ്റാളേഷന് ശേഷം സംഭവിച്ചതായാണ് റിപ്പോർട്ട്. പുതിയ അപ്‌ഡേറ്റ് പ്രവർത്തനം മെച്ചപ്പെടുത്തുന്ന നിലയിൽ നിരവധി സവിശേഷതകൾ കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ പുതിയതായി ഉയർന്നുവന്ന സങ്കീർണതകളാണ് അപ്ഡേറ്റിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്താൻ ആപ്പിളിനെ നിർബന്ധിതരാക്കിയത്.
iPadOS 18 ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് നേരിട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്. ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്ത M4 iPad Pro ഉടമകളോട് അപ്‌ഡേറ്റിൻ്റെ പുതുക്കിയ പതിപ്പ് ലഭ്യമാകുന്നത് വരെ കാത്തിരിക്കണമെന്ന് കമ്പനി നിർദ്ദേശിച്ചു. iOS, macOS എന്നിവ പോലുള്ള മറ്റ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലും മുമ്പ് ആപ്പിൾ സമാനമായ പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ സാധാരണയായി ഫോളോ-അപ്പ് അപ്‌ഡേറ്റുകൾ ഉപയോഗിച്ച് ഉടനടി പരിഹരിക്കപ്പെടാറാണ് പതിവ്.
ഇതിനിടെ ആപ്പിൾ അതിൻ്റെ ഐഫോണുകൾക്കായി iOS 18 അപ്‌ഡേറ്റ് വിജയകരമായി പുറത്തിറക്കിയിരുന്നു. ഏറ്റവും പുതിയ ഐഒഎസ് അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യുന്നതിന്, യോഗ്യതയുള്ള ഐഫോൺ ഉപയോക്താക്കൾ ചെയ്യേണ്ടത് ഇതൊക്കെയാണ്.
ഹോം സ്‌ക്രീൻ
അപ്‌ഡേറ്റ് ചെയ്‌ത ഹോം സ്‌ക്രീനിലാണ് ഐഒഎസ് 18 വരുന്നത്. ആപ്പുകളും വിജറ്റുകളും കൂടുതൽ ഫ്ലക്സിബിളായി പുനഃക്രമീകരിക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് വർണ്ണ തീമുകൾ മാറ്റാനും വ്യക്തിഗതമായ താൽപ്പര്യങ്ങൾ ചേർത്ത് ഡാർക്ക് മോഡിനായി പ്രത്യേകമായി തനതായ ആപ്പ് ഐക്കണുകൾ സൃഷ്ടിക്കാനും കഴിയും.
കൺട്രോൾ സെൻ്റർ
പുനർരൂപകൽപ്പന ചെയ്‌ത കൺട്രോൾ സെൻ്ററിന് ഒരു സ്വൈപ്പ്-അപ്പിലൂടെ ആക്‌സസ് ചെയ്യാവുന്ന അപ്‌ഡേറ്റ് ചെയ്‌ത നിയന്ത്രണങ്ങൾ ലഭിക്കുന്നു. ആക്ഷൻ ബട്ടൺ ഉപയോഗിച്ച് ലോക്ക് സ്ക്രീനിൽ നിന്ന് നേരിട്ട് ഈ ക്രമീകരണങ്ങൾ ആക്സസ് ചെയ്യാൻ പുതിയ ഡിസൈൻ ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ, ഉപയോക്താക്കൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് കൺട്രോൾ ടൈലുകളും ക്രമീകരിക്കാം.
ഫോട്ടോ ആപ്പ്
ഐഫോണിൻ്റെ ഫോട്ടോസ് ആപ്പിന് ഐഒഎസ് 18ൽ ഒരു പ്രധാന അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ട്. ഫോട്ടോ കൈകാര്യം ചെയ്യുന്ന പ്രവർത്തി കാര്യക്ഷമമാക്കിക്കൊണ്ട് കളക്ഷൻസ് പരിപാലിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന മികച്ച ഫീച്ചറുകൾ ഫോട്ടോ ആപ്പിന് ലഭിക്കും.
സിരി
കൈകൾ കൂടുതൽ ഉപയോഗിക്കാതെ തന്നെ പ്രവർത്തനക്ഷമത പ്രാപ്‌തമാക്കുന്ന വിധത്തിൽ ഗസ്റ്റർ-ബെയ്സ്ഡ് ഇടപെടലുകളോടെയാണ് ഐഒഎസ് 18 സിരിയെ അവതരിപ്പിക്കുന്നത്.
ഗെയിം മോഡ്
ഗെയിം ആവശ്യകതകളെ അടിസ്ഥാനമാക്കി പ്രകടനം മികച്ചതും സുഗമവുമാക്കിയാണ് ആപ്പിൾ ഐഒഎസ് 18 ഉള്ള ഐഫോണുകളിലേക്ക് ഗെയിം മോഡ് കൊണ്ടുവരുന്നത്.
മെയിൽ ആപ്പ്
ആപ്പിളിൻ്റെ മെയിൽ ആപ്പും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
ഇത് ഇമെയിലുകളെ ഗ്രൂപ്പുകളായി ക്രമീകരിക്കാൻ ഉപകരണത്തെ അനുവദിക്കുന്നു.
ആപ്പിൾ ഇൻ്റലിജൻസ്
ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകളുടെ ആദ്യ ബീറ്റ റിലീസ് അടുത്ത മാസം പ്രതീക്ഷിക്കുന്ന ആദ്യ ഐഒഎസ് 18 അപ്‌ഡേറ്റിൽ പുറത്തിറക്കും.