ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യ. സാംസങ് ഗാലക്സി എം55എസ് എന്ന പേരില്‍ എം സീരീസിലാണ് പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭ്യമാകും. ഈ മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ കോറല്‍ ഗ്രീന്‍, തണ്ടര്‍ ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാകുക. കൂടാതെ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേ, 50 മെഗാപിക്സല്‍ പ്രൈമറി റിയര്‍ കാമറ എന്നിവയും ഇതിന്റെ ഫീച്ചറുകളാണ്.
പുതിയ ഫോണ്‍ സെപ്റ്റംബര്‍ 23ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.സ്മാര്‍ട്ട്‌ഫോണിന് 6.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് + ഡിസ്‌പ്ലേ ഉണ്ടായിരിക്കും. 120Hz റിഫ്രഷ് നിരക്കും 1,000 നിറ്റ്‌സ് വരെ പീക്ക് തെളിച്ചവും ലഭിക്കും. ഏപ്രിലില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഗാലക്‌സി എം55 മോഡലിന് സമാനമായി 7.8 എംഎം വീതി ഫോണിന് ഉണ്ടാവും.
കുറഞ്ഞ വെളിച്ചത്തിലും കാമറ പ്രവർത്തിപ്പിക്കാൻ കഴിയുന്ന'നൈറ്റോഗ്രാഫി' ഫീച്ചറുകളും നോ ഷെയ്ക്ക് കാം മോഡും ഈ ഫോണിന്റെ പ്രധാനപ്പെട്ട പ്രത്യേകതയാണ്. 50 മെഗാപിക്സല്‍ സെല്‍ഫി കാമറയും ഉണ്ടായിരിക്കും. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50 മെഗാപിക്സല്‍ പിന്‍ കാമറ, 8 മെഗാപിക്സല്‍ അള്‍ട്രാവൈഡ് കാമറ, 2 മെഗാപിക്സല്‍ മാക്രോ കാമറ എന്നിവയാണ് കാമറ സെക്ഷനില്‍ ക്രമീകരിക്കുക. ഫ്രണ്ട്, റിയര്‍ കാമറകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഒരേ സമയം ചിത്രങ്ങളും വീഡിയോയും എടുക്കാന്‍ കഴിയും.