ദീപാവലി ധമാക്ക ഓഫർ; എയർഫൈബർ ഉപയോക്താക്കൾക്കായി വമ്പൻ ആനുകൂല്യങ്ങളുമായി റിലയൻസ് ജിയോ

ജിയോഎയർഫൈബറിൻ്റെ ഒരു വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ പോലുള്ള ചില അധിക ആനുകൂല്യങ്ങളുമാണ് ദീപാവലി ധമാക്ക ഓഫറിൻ്റെ ഭാ​ഗമായി വാ​ഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്

dot image

എയർഫൈബർ ഉപയോക്താക്കൾക്കായി ദീപാവലി ധമാക്ക ഓഫർ അവതരിപ്പിച്ച് റിലയൻസ് ജിയോ. ജിയോഎയർഫൈബറിൻ്റെ ഒരു വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ പോലുള്ള ചില അധിക ആനുകൂല്യങ്ങളുമാണ് ദീപാവലി ധമാക്ക ഓഫറിൻ്റെ ഭാ​ഗമായി വാ​ഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയതും നിലവിലുള്ളതുമായ ജിയോ എയർ ഫൈബർ ഉപയോക്താക്കൾക്ക് ഈ പരിമിത സമയത്തേയ്ക്കുള്ള ഓഫ‍ർ ലഭ്യമാണ്. ഒരു വർഷം മുഴുവനും യാതൊരു ചെലവും കൂടാതെ എയർ ഫൈബ‍ർ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്ന ദീപാവലി ഓഫറാണ് ജിയോ വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

20,000 രൂപയോ അതിൽ കൂടുതലോ വിലയുള്ള ഉൽപ്പന്നങ്ങൾ ഏതെങ്കിലും റിലയൻസ് ഡിജിറ്റൽ, മൈജിയോ സ്റ്റോറുകൾ അല്ലെങ്കിൽ അനുബന്ധ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ നിന്ന് വാങ്ങുന്നതിലൂടെ പുതിയ ജിയോ എയർഫൈബർ ഉപഭോക്താക്കൾക്ക് സൗജന്യ ജിയോഎയർഫൈബർ സബ്‌സ്‌ക്രിപ്‌ഷൻ അൺലോക്ക് ചെയ്യാൻ കഴിയും. പ‍‌‍ർച്ചേസിന് പിന്നാലെ ഉപഭോക്താക്കൾ സ്വയമേവ ഓഫറിന് യോഗ്യരാകും. സ്‌മാർട്ട്‌ഫോണുകൾ മുതൽ വീട്ടുപകരണങ്ങൾ വരെയുള്ള വിവിധ ഉൽപ്പന്നങ്ങളുടെ പർച്ചേസ് ഓഫ‍ർ അനുകൂല്യത്തിന് പരി​ഗണിക്കും. പുതിയ ഉപഭോക്താക്കൾക്ക് പുതിയ ജിയോഎയർഫൈബർ കണക്ഷനായി സൈൻ അപ്പ് ചെയ്ത്, 2,222 രൂപ വിലയുള്ള പ്രത്യേക 3 മാസത്തെ ദീപാവലി പ്ലാൻ തിരഞ്ഞെടുത്ത് ഈ ഓഫറിന് യോഗ്യത നേടാം.

അതേസമയം നിലവിലുള്ള ജിയോഫൈബർ അല്ലെങ്കിൽ ജിയോഎയർഫൈബർ ഉപയോക്താക്കൾക്കും ഓഫറിലൂടെ ഒരു വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ സ്വന്തമാക്കാം. അതിനായി ഈ ഉപഭോക്താക്കൾ 2,222 രൂപ വരുന്ന മൂന്ന് മാസത്തെ ദീപാവലി പ്ലാൻ ഉപയോഗിച്ച് അവരും റീചാർജ് ചെയ്യേണ്ടതുണ്ട്. ഒരു പുതിയ കണക്ഷൻ സജ്ജമാക്കുകയോ, ദീപാവലി പ്ലാൻ തിരഞ്ഞെടുക്കുകയോ ചെയ്തുകഴിഞ്ഞാൽ യോഗ്യരായ ഉപയോക്താക്കൾക്ക് കൂപ്പണുകൾ ലഭിച്ചുതുടങ്ങും.

2024 നവംബർ മുതൽ 2025 ഒക്ടോബർ വരെ ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള എയർഫൈബർ പ്ലാനിന് തുല്യമായ 12 പ്രതിമാസ കൂപ്പണുകൾ ലഭിക്കും. ഈ കൂപ്പണുകൾ ഏത് റിലയൻസ് ഡിജിറ്റൽ, മൈജിയോ സ്റ്റോർ, ജിയോപോയിൻ്റ് സ്റ്റോർ, അല്ലെങ്കിൽ ജിയോമാർട്ട് ഡിജിറ്റൽ എക്‌സ്‌ക്ലൂസീവ് സ്റ്റോർ‌ എന്നിവിടങ്ങളിൽ നിന്നും റിഡീം ചെയ്യാവുന്നതാണ്.

ഓഫറിൻ്റെ ഭാ​ഗമായി ലഭിക്കുന്ന ഓരോ കൂപ്പണും 30 ദിവസത്തേക്ക് സാധുതയുള്ളതാണ്. ‌കൂടാതെ ഈ കൂപ്പണുകൾ 15,000 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള ഇലക്ട്രോണിക്സ് വാങ്ങലുകൾക്ക് ഉപയോഗിക്കാം. ദീപാവലി ധമാക്ക ഓഫറിന് 2024 സെപ്റ്റംബർ 18 മുതൽ 2024 നവംബർ 3 വരെയാണ് സാധുതയുള്ളത്. സൗജന്യ എയർഫൈബർ കണക്റ്റിവിറ്റിയ്‌ക്കൊപ്പം, റീചാർജ് പ്ലാനുകൾ, സൊമാറ്റോ ഗോൾഡ് അംഗത്വങ്ങൾ, ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ, ഇ-കൊമേഴ്‌സ് വൗച്ചറുകൾ എന്നിവ പോലുള്ള വിവിധ ആനുകൂല്യങ്ങളും ദീപാവലി ധമാക്ക ഓഫ‍ർ‌ കാത്ത് വെച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us