വാവെയ് മേറ്റ്പാഡ് പ്രോ 12.2, മേറ്റ്പാഡ് 12 എക്സ് മോഡലുകൾ ഇനി തിരഞ്ഞെടുക്കപ്പെട്ട ആഗോള വിപണികളിൽ ലഭിക്കും

എഴുതുമ്പോൾ പേപ്പറിൽ എഴുതുന്നത് പോലെയുള്ള അനുഭവം നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം

dot image

ചൈനയിൽ ഒരുമാസം മുമ്പ് അവതരിപ്പിച്ച വാവെയ് മേറ്റ്പാഡ് പ്രോ 12.2, വാവെയ് മേറ്റ്പാഡ് 12 എക്സ് മോഡലുകൾ തിരഞ്ഞെടുക്കപ്പെട്ട ആ​ഗോള വിപണികളിൽ ലഭ്യമാകും. വാവെയ് മേറ്റ്പാഡ് 12 എക്സിൻ്റെ ഹൈലൈറ്റ് 12 ഇഞ്ച് എൽസിഡി സ്ക്രീൻ, 66W വയർഡ് ഫാസ്റ്റ് ചാർജിങ്ങിൻ്റെ പിന്തുണയുള്ള 10,100 mAh ബാറ്ററി എന്നിവയാണ്. അതേസമയം പ്രോ മോഡലിൽ 12.2 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് സജ്ജീകരിച്ചിരിക്കുന്നത്. വേഗതയിൽ ചാ‌‍ർജ്ജ് ചെയ്യാൻ സാധിക്കുന്ന ഡ്യുവൽ സെൽ ബാറ്ററിയും ഇതിൻ്റെ പ്രത്യേകതയാണ്. രണ്ട് ടാബ്‌ലെറ്റുകളിലും 13 മെഗാപിക്‌സൽ പിൻ ക്യാമറയും 8 മെഗാപിക്‌സൽ ഫ്രണ്ട്ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്.

വാവെയ് മേറ്റ്പാഡ് പ്രോ 12.2, വാവെയ് മേറ്റ്പാഡ് 12 എക്സ് മോഡലുകളുടെ വില

വാവെയ് മേറ്റ്പാഡ് പ്രോ 12.2ൻ്റെ 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 699.99 പൗണ്ട് (ഏകദേശം 77,800 രൂപ) ആണ് വില. അതേസമയം കമ്പനി 512GB സ്റ്റോറേജ് വേരിയൻ്റും വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. 799 പൗണ്ട് (ഏകദേശം 88,900 രൂപ) ആണ് ഇതിൻ്റെ വില. കറുപ്പ് (സ്റ്റാൻഡേർഡ്), ഗോൾഡ് (പേപ്പർമാറ്റ്) നിറങ്ങളിലാണ് ഇവ വിപണിയിലെത്തുക. രണ്ടാമത്തെ വേരിയൻ്റിൻ്റെ ഡിസ്പ്ലേ ഹൈലൈറ്റാണ് ശ്രദ്ധേയം. എഴുതുമ്പോൾ പേപ്പറിൽ എഴുതുന്നത് പോലെയുള്ള അനുഭവം നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

വാവെയ് മേറ്റ്പാഡ് 12 എക്സ്ൻ്റെ വില 12GB + 256GB ഓപ്ഷന് 549.99 പൗണ്ട് (ഏകദേശം 61,100 രൂപ) ആണ്. ഗ്രീനറിയിലും വൈറ്റിലുമാണ് ഇത് ബ്രിട്ടനിൽ ലഭ്യമാകുകയെന്നാണ് റിപ്പോർട്ട്.

വാവെയ് മേറ്റ്പാഡ് പ്രോ 12.2ൻ്റെ സവിശേഷതകൾ

വാവെയ് മേറ്റ്പാഡ് പ്രോ 12.2ൻ്റെ ഏറ്റവും പ്രധാനഹൈലൈറ്റ് 2.8K (1,840x2,800 പിക്സൽ)യിൽ സജ്ജീകരിച്ചിരിക്കുന്ന ടാൻഡം ഒഎൽഇഡി സ്ക്രീനാണ്. 2,000 നിറ്റ്സാണ് ഇതിൻ്റെ ഏറ്റവും ഉയർന്ന ബ്രൈറ്റ്നെസ് ലെവൽ. നാനോ സ്‌കെയിൽ ടെക്‌സ്‌ചർ ഡിസൈൻ ഉള്ള പേപ്പർമാറ്റ് ഡിസ്‌പ്ലേ വേരിയൻ്റിലാണ് ടാബ്‌ലെറ്റ് ലഭ്യമാകുന്നത്. ഈ ഫിനിഷ് പേപ്പറിൽ എഴുതുന്ന അനുഭവത്തെ പ്രതിഫലിപ്പിക്കുമെന്നാണ് വാവെയ് അവകാശപ്പെടുന്നത്.

വാവെയ് മേറ്റ്പാഡ് പ്രോ 12.2 ഒരു ഒക്ടാ-കോർ കിരിൻ T91 ചിപ്പാണ് നൽകുന്നത്. ഇത് HarmonyOSലാണ് പ്രവർത്തിക്കുന്നത്. 512 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായി ജോടിയാക്കിയ 12 ജിബി റാമാണ് വാവെയ് മേറ്റ്പാഡ് പ്രോ 12.2യിൽ സജ്ജീകരിച്ചിരിക്കുന്നത്. വാവെയ് മേറ്റ്പാഡ് പ്രോ 12.2യിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമായി ജോടിയാക്കിയ 13 മെഗാപിക്സൽ പിൻക്യാമറയാണുള്ളത്. മുൻവശത്ത്, വീഡിയോ കോളുകൾ എടുക്കാനോ സെൽഫികൾ ക്ലിക്കുചെയ്യാനോ ഉപയോഗിക്കാവുന്ന 8 മെഗാപിക്സൽ ക്യാമറയുണ്ട്.

വാവെയ് മേറ്റ്പാഡ് 12 എക്സ് മോഡലുകളുടെ സവിശേഷതക​ൾ

വാവെയ് മേറ്റ്പാഡ് 12 എക്സിൽ 12 ഇഞ്ച് 2.8K (1,840x2,800 പിക്സലുകൾ) റെസല്യൂഷനുള്ള എൽസിഡി സ്‌ക്രീനാണ് സജ്ജീകരിച്ചിരിക്കുന്നത്. 1,000 നിറ്റ്സാണ് ഇതിൻ്റെ ഏറ്റവും ഉയർന്ന ബ്രൈറ്റ്നെസ് ലെവൽ. വാവെയ് മേറ്റ്പാഡ് പ്രോ 12.2യിലോത് പോലെ ഒരു പേപ്പർ‌മാറ്റ് ഡിസ്പ്ലേ വേരിയൻ്റും മേറ്റ്പാഡ് 12 എക്സിൽ ലഭ്യമാണ്.

HarmonyOS 4.2-ൽ പ്രവർത്തിക്കുന്ന ടാബ്‌ലെറ്റിൽ 12GB റാമും 256GB ഓൺബോർഡ് സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു. മേറ്റ്പാഡ് 12 എക്സിൽ ഉപയോ​ഗിച്ചിരിക്കുന്ന പ്രോസസറിൻ്റെ വിശദാംശങ്ങൾ വാവെയ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വാവെയ് മേറ്റ്പാഡ് പ്രോ 12.2 മോഡലിൻ്റെ അതേ ക്യാമറ സവിശേഷതകൾ ഇതിലുണ്ട്. ടാബ്‌ലെറ്റിൽ ആറ് സ്റ്റീരിയോ സ്പീക്കറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇത് കൂടാതെ വൺ-ടച്ച് സ്പ്ലിറ്റ് സ്‌ക്രീൻ സവിശേഷതയും വാവെയ് മേറ്റ്പാഡ് 12 എക്സിനുണ്ട്. 66W വയർഡ് ഫാസ്റ്റ് ചാർജിങ്ങിൻ്റെ പിന്തുണയുള്ള 10,100 mAh ബാറ്ററിയും ഇതിനുണ്ട്. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2, ഒടിജി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ടാബ്‌ലെറ്റിൻ്റെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇതിന് 183x270x5.9mm വലുപ്പവും 555 ഗ്രാം ഭാരവുമുണ്ട്.

dot image
To advertise here,contact us
dot image