വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ക്വാൽകോം, തൊഴിലാളികളോട് ഇന്നേ ദിവസത്തിനുള്ളിൽ പിരിഞ്ഞുപോകാൻ നിർദേശം

നവംബർ 12 വരെ മാത്രമാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികൾക്ക് ക്വാൽകോമിൽ തുടരാനാവുക

dot image

ടെക്ക്, ബിസിനസ് ലോകത്ത് കൂട്ടപ്പിരിച്ചുവിടലുകളുടെ കാലമാണെന്ന് തന്നെ പറയേണ്ടിവരും. ഓരോ മാസവും ഇത്തരത്തിൽ വിവിധ കമ്പനികളിൽ നിന്ന് പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. പ്രകടനം മികച്ചതാക്കാനും, ലാഭം വർധിപ്പിക്കാനുമാണ് തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതെന്ന് കമ്പനികൾ പറയുമ്പോളും, ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരം കൂട്ടപ്പിരിച്ചുവിടലുകൾ കോർപ്പറേറ്റ് ലോകത്തെ സാമ്പത്തികകണക്കുകളിൽ വലിയ ദുരൂഹതകൾ ഉണ്ടാക്കുന്നുണ്ട്.

സ്മാർട്ട്ഫോണുകളിലെ ചിപ്പുകൾ നിർമിച്ചുനൽകുന്ന ക്വാൽകോം എന്ന കമ്പനിയാണ് അടുത്തിടെ കൂട്ടപ്പിരിച്ചുവിടലുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ടെക്ക് ഭീമൻ നിലവിൽ 216 തൊഴിലാളികളെയാണ് പിരിച്ചുവിടാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. ചെറിയ സംഖ്യയാണെന്ന് തോന്നാമെങ്കിലും, കഴിഞ്ഞ വർഷം ഇതേ കമ്പനി 1250 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു എന്നത് പരിഗണിക്കേണ്ടതുണ്ട്. അതിനാൽ യാദൃശ്ചികം എന്ന നിലയിൽ ഈ പിരിച്ചുവിടലിനെ പരിഗണിക്കാൻ കഴിയില്ല.

Also Read:

നവംബർ 12 വരെ മാത്രമാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികൾക്ക് ക്വാൽകോമിൽ തുടരാനാവുക. മികച്ച പ്രകടനം ഉറപ്പുവരുത്താനും നിലവിലെ നിക്ഷേപ സാഹചര്യങ്ങളെ മികച്ച രീതിയിൽ വിനിയോഗിക്കാനുമാണ് ഈ നടപടിയെന്നാണ് ക്വൽകോം പ്രതിനിധിയുടെ വാദം. 2023ലെ സാമ്പത്തിക വർഷത്തിൽ കമ്പനി മികച്ച ലാഭം നേടിയപ്പോഴാണ് ഈ പിരിച്ചുവിടൽ എന്നതും ശ്രദ്ധേയമാണ്. ടെക്ക് ലോകത്ത് കടുത്ത മത്സരം നടക്കുന്ന സമയത്തും, ചിപ്പുകൾക്ക് പുറമെ മറ്റ് മേഖലകളിലേക്കും ക്വാൽകോം കടക്കാനൊരുങ്ങുന്ന സമയത്താണ് ഈ നടപടി ഉണ്ടാകുന്നത്.

ക്വാൽകോമിൽ മാത്രമല്ല ഈ പ്രതിസന്ധിയുള്ളത്. ടെക്ക് മേഖലയിലെ പല കമ്പനികളും ഇത്തരത്തിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തുകയാണ്. ഇത്തരത്തിൽ ഓഗസ്റ്റ് മാസം മാത്രം ജോലി നഷ്ടപ്പെട്ടവർ 27,065 പേരെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പിരിച്ചുവിടൽ നടപടികൾ നിരീക്ഷിക്കുന്ന ലേഓഫ്സ് എന്ന വെബ്സൈറ്റാണ് ഞെട്ടിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്.

എല്ലാ കമ്പനികളിൽ നിന്നും ജോലി നഷ്ടപ്പെട്ടവരുടെ കണക്കുകൾ ഇത്തരത്തിൽ ലേഓഫ്സ് ശേഖരിക്കാറുണ്ട്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റിലാണ് പിരിച്ചുവിടൽ ഭീകരമാം വിധം വർധിച്ചതെന്ന് ലേഓഫ്സ് പറയുന്നുണ്ട്. ഇക്കൊല്ലം ജനുവരിയിലാണ് ഇതിനുമുമ്പ് വ്യാപകമായ കൂട്ടപ്പിരിച്ചുവിടൽ നടന്നത്. അന്ന് 122 കമ്പനികളിൽ നിന്നായി 34,107 പേരുടെ ജോലി നഷ്ടപ്പെട്ടു. ശേഷം ജൂലൈയിൽ അത് 9000 എന്ന കണക്കില് കുറഞ്ഞെങ്കിലും ഓഗസ്റ്റ് ആകുമ്പോൾ വീണ്ടും കൂടുകയായിരുന്നു.

ഇന്റൽ, സിസ്കോ തുടങ്ങിയ ടെക്ക് ഭീമന്മാരുടെ കൂട്ടപിരിച്ചുവിടലായിരുന്നു സംഖ്യ ഇത്രയേറെ ഉയരാൻ കാരണമായത്. ഓഗസ്റ്റ് മാസം മാത്രം ഇന്റൽ 15000 തൊഴിലാളികളെയും, സിസ്കോ 5900 തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നു. ഇവർക്ക് പിറകെ ചെറുകമ്പനികളും ചേർന്നതോടെ സംഖ്യ ഉയരുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us