ആപ്പിൾ ഉപഭോക്താക്കൾക്ക് കിട്ടുക മുട്ടൻ പണി? മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ആപ്പിൾ ഉപഭോക്താക്കൾക്കാകെ ഒരു മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്

dot image

ആപ്പിളിന്റെ പുതിയ ഐഫോൺ മോഡലായ ഐഫോൺ 16 വിപണിയിലെത്തിയിട്ട് അധികം നാളുകളായിട്ടില്ല. ലോകമെങ്ങും മികച്ച പ്രതികരണമാണ് പുതിയ മോഡലിന് ലഭിക്കുന്നത്. ഐഫോൺ കൂടാതെ എല്ലാ ആപ്പിൾ ഉപകരണങ്ങൾക്കും മികച്ച ഉപഭോക്തൃ പിന്തുണയാണ് ലഭിച്ചുവരുന്നത്. എന്നാലിതാ ഇപ്പോൾ ആപ്പിൾ ഉപഭോക്താക്കൾക്കാകെ ഒരു മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത് പുതിയ മോഡലായ ഐഫോൺ 16നെ ബാധിക്കില്ലെന്നതാണ് ഏക ആശ്വാസം.

കേന്ദ്ര സർക്കാരിന്റെ നോഡൽ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ആണ് ആപ്പിൾ ഉപകരണങ്ങളിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. പുറത്തു നിന്നുള്ളവർക്ക് ഉപകരണങ്ങളിലെ സെൻസിറ്റീവ് ആയ വിവരങ്ങൾ ചോർത്താനും, നിയന്ത്രണം മുഴുവനായും ഏറ്റടുക്കാനും വഴിവെക്കുന്ന ഈ പിഴവാണ് ചൂണ്ടിക്കാട്ടപ്പെട്ടിരിക്കുന്നത്. ഇത് മൂലം ഗുരുതര പ്രത്യാഘാതങ്ങൾ ആപ്പിൾ ഉപഭോക്താക്കൾ നേരിടാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

ആപ്പിൾ iOS 18,17.7 എന്നിവയ്ക്ക് മുൻപുള്ള വേർഷനുകളെയും ഈ പിഴവ് ഗുരുതരമായി ബാധിക്കും. iPadOS 18,17.7, macOS Sonoma 14.7, macOS Ventura 13.7, macOS Sequoia 15, tvOS 18, watchOS 11, Safari 18, Xcode 16, visionOS 2 എന്നീ വേർഷനുകൾക്ക് മുൻപുള്ളവയെയും ഈ പിഴവ് ഗുരുതരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളും കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഈ സുരക്ഷാ വീഴ്ച തടയാനുള്ള ഏക പോംവഴിയെന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം പറയുന്നു. കൂടാതെ, സംശയകരമായ എന്ത് നീക്കവും ആപ്പിൾ ഉപകരണങ്ങളിൽ കണ്ടാൽ അറിയിക്കണമെന്നും പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us