ആപ്പിളിനോട് മത്സരിക്കാൻ നത്തിങ്, കിടിലൻ ഇയർ ബഡ് എത്തുന്നു

നത്തിങ് ഇയർ ഓപ്പണിൻ്റെ എതിരാളിയായ എയർപോഡ്സ് 4-, സെപ്റ്റംബർ 9 ന് ലോഞ്ച് ചെയ്തിരുന്നു.

dot image

നത്തിങ് തങ്ങളുടെ അഞ്ചാമത്തെ ഓഡിയോ ഉൽപ്പന്നമായ നത്തിങ് ഇയർ ഓപ്പൺ ​ഇന്ന് പുറത്തിറക്കും. എന്നാൽ ഇത് ആപ്പിൾ എയർപോഡസ് 4 ന് വെല്ലു വിളിയാകുമോ എന്ന ചർച്ചയിലാണ് ടെക് ലോകം. നത്തിങ് ഇയർ ഓപ്പണിനും ആപ്പിൾ എയർപോഡ് 4-നും ഓപ്പൺ ഇയർ ഡിസൈനും ആക്റ്റീവ് നോയ്സ് ക്യാൻസലേഷനും ലഭ്യമാണ്, ഇത് രണ്ട് കമ്പനികളും തമ്മിലുള്ള മത്സരത്തിലേക്ക് നയിച്ചേക്കാം. ഇന്ത്യൻ വിപണിയിൽ ഇതുവരെ 4 ഇയർബഡുകളാണ് നത്തിങ് അവതരിപ്പിച്ചിട്ടുള്ളത്. നത്തിങ് ഇയർ 1, നത്തിങ് ഇയർ 2, നത്തിങ് ഇയർ സ്റ്റിക്ക്, നത്തിങ് ഇയർ എ എന്നിവയാണ് മുൻ വേർഷനുകൾ. ഓപ്പൺ ഇയർ ഡിസൈൻ മുൻ ഡിസൈനായ നത്തിങ് ഇയർ സ്റ്റിക്കിനെ ഓർമ്മിക്കും വിധമാണ്. നത്തിങ് ഇയർ ഓപ്പണിൻ്റെ എതിരാളിയായ എയർപോഡ്സ് 4-, സെപ്റ്റംബർ 9 ന് ലോഞ്ച് ചെയ്തിരുന്നു.

ആപ്പിളിൻ്റെ എയർപോഡ്സ് 4 ഓപ്പൺ-ഇയർ ഡിസൈനോടെയാണ് വരുന്നത്, ലോ-ഡിസ്റ്റോർഷൻ ഡ്രൈവർ വഴിയും ഉയർന്ന ഡൈനാമിക് റേഞ്ച് ആംപ്ലിഫയർ വഴിയും മെച്ചപ്പെടുത്തിയ ഓഡിയോ നിലവാരം ഇത് വാഗ്ദാനം ചെയ്യുന്നു. സംഗീതം, സിനിമകൾ, ഗെയിമിംഗ് എന്നിവയ്‌ക്കായി ഇമ്മേഴ്‌സീവ് 3D ഓഡിയോ അനുഭവം സൃഷ്‌ടിക്കുകയും ഡൈനാമിക് ഹെഡ് ട്രാക്കിംഗിനൊപ്പം വ്യക്തിഗതമാക്കിയ സ്പേഷ്യൽ ഓഡിയോയും അവതരിപ്പിക്കുന്നുണ്ട്. ഗെയിമർമാർക്കായി, ഈ ഇയർബഡുകൾ കുറഞ്ഞ ലേറ്റൻസി ഓഡിയോ നൽകുകയും 16-ബിറ്റ്, 48kHz ശബ്ദത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പുതിയ ഫോഴ്‌സ് സെൻസർ വഴി ലളിതമായ അമർത്തിയാൽ എളുപ്പത്തിൽ മീഡിയയും കോൾ നിയന്ത്രണവും നടത്താം.

എയർപോഡ്സ് 4 ആണ് ആദ്യമായി ഒരു ഓപ്പൺ ഇയർ മോഡലിൽ എഎൻസി അവതരിപ്പിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് നത്തിങ് ഇപ്പോൾ അതേ സവിശേഷതകളുമായി നത്തിങ് ഇയർ ഓപ്പൺ പുറത്തിറക്കുന്നത്. നവീകരിച്ച മൈക്രോഫോണുകളും H2 ചിപ്പും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന എഎൻസി പശ്ചാത്തല ശബ്‌ദത്തെ ഫലപ്രദമായി ഫിൽട്ടർ ചെയ്യുന്നു. ഇത് അഡാപ്റ്റീവ് ഓഡിയോയുമായി സംയോജിപ്പിച്ച്, ചുറ്റുമുള്ള പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നതിന് ശബ്ദ റദ്ദാക്കലും ട്രാൻസ്പറെൻസി മോഡും സംയോജിപ്പിക്കുന്നു. സംഭാഷണ അവബോധ ഫീച്ചർ ഉപയോക്താവ് സംസാരിക്കാൻ തുടങ്ങുമ്പോൾ സ്വയമേവ ശബ്ദം കുറയ്ക്കുകയും സുഗമമായ ഇടപെടലുകൾ സാധ്യമാക്കുകയും ഇതിൽ ചെയ്യുന്നു. എന്നാൽ ഈ ഫീച്ചേർസിനെ എല്ലാം കടന്ന് ആപ്പിളിനെ മറികടക്കാൻ നത്തിങിന് ആകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us