ഐഫോൺ 15 പ്രോ 20000 രൂപവരെ കിഴിവിൽ ലഭിക്കാൻ അവസരം

പുതിയതായി ഇറങ്ങിയ ഐഫോൺ 16 സീരീസിന് ലഭിക്കുന്ന ഏതാണ്ട് മുഴുവൻ അപ്ഡേറ്റ് ഫീച്ചറുകളും ഐഫോൺ 15 സീരീസിലും ലഭിക്കും

dot image

ഐഫോൺ 16 സീരീസ് പുറത്തിറങ്ങിയതിന് ശേഷം ആപ്പിളിൻ്റെ മുൻ തലമുറ ഫോണുകൾക്ക് വൻവിലക്കുറവാണ് ഇ-മാർക്കറ്റുകൾ അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ വാഗ്ദാനം ചെയ്യപ്പെടുന്നത്. ഇപ്പോൾ ഫ്ലിപ്കാർട്ട് ഐഫോൺ 15 പ്രോയുടെ വില വീണ്ടും കുറച്ചിരിക്കുകയാണ്. ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ ഉൾപ്പെടെ ഏറ്റവും പുതിയ എല്ലാ ആപ്പിൾ അപ്‌ഡേറ്റുകളും സ്വീകരിക്കാൻ ഐഫോൺ 15 പ്രോ സജ്ജമായതിനാൽ നിലവിൽ വിപണിയിൽ ഐഫോൺ 16 സീരിസ് പോലെ തന്ന ഐഫോൺ 15 സീരീസിനും വിപണിയിൽ ഡിമാൻ്റുണ്ട്. ഫ്ലിപ്പ്കാർട്ടിൻ്റെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിലാണ് കുറഞ്ഞ ചെലവിൽ പുതിയ അപ്ഡേഷൻ ലഭ്യമാകുന്ന ഐഫോൺ 15 പ്രോ ഫ്ലിപ്പ്കാർട്ട് വിൽപ്പനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്. ഐഫോൺ 15 പ്രോ 89,999 രൂപയ്ക്ക് വിൽക്കുമെന്നാണ് ഫ്ലിപ്പ്കാർട്ടിൻ്റെ വെബ്‌സൈറ്റ് വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ പ്ലസ് വരിക്കാർക്കും സെപ്റ്റംബർ 26ന് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റെല്ലാവർക്കുമായി സെപ്റ്റംബർ 27നും സെയിൽ ആരംഭിക്കും. വിൽപ്പനയ്ക്കിടെ ഐഫോൺ 15 സീരീസിൻ്റെ എല്ലാ മോഡലുകൾക്കും ഫ്ലിപ്കാർട്ട് വൻ കിഴിവുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രോയ്‌ക്കൊപ്പം, ഐഫോൺ 15 പ്രോ മാക്‌സിനും വിലക്കിഴിവ് ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 1,39,999 രൂപ വിലയുള്ള ഫ്ലാഗ്ഷിപ്പ് മോഡൽ 1,09,900 രൂപയ്ക്ക് വിൽക്കുമെന്നാണ് വാഗ്ദാനം.

ഐഫോൺ 15 പ്രോയുടെ വില1,19,999 രൂപയിൽ നിന്ന് 99,999 രൂപയായി നിശ്ചയിച്ചതായയാണ് ഫ്ലിപ്പ്കാർട്ട് അറിയിപ്പ്. ഈ കിഴിവ് എല്ലാവർക്കും ലഭ്യമാണ്. എന്നാൽ അടുത്ത 10,000 രൂപയുടെ കിഴിവ് ബാങ്ക് ഓഫറുകളുടെ എക്സ്ചേഞ്ച് ഓഫറുകളുടെയും അടിസ്ഥാനത്തിലാണ് ലഭ്യമാകുക. ഫ്ലിപ്കാർട്ട് വിഐപി ഉപഭോക്താക്കൾക്ക് അധികമായി 2,000 രൂപയുടെ എക്സ്ചേഞ്ച് ഓഫുണ്ട്.

ഐഫോൺ 16 സീരീസിൻ്റെ ഏറ്റവും തൊട്ടടുത്ത തലമുറ എന്ന നിലയിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയ്ക്ക് വിപണിയിൽ ഇപ്പോൾ വലിയ ഡിമാൻ്റാണ്. പുതിയതായി ഇറങ്ങിയ ഐഫോൺ 16 സീരീസിന് ലഭിക്കുന്ന ഏതാണ്ട് മുഴുവൻ അപ്ഡേറ്റ് ഫീച്ചറുകളും ഐഫോൺ 15 സീരിസിനും ലഭിക്കും.

ഐഫോൺ 15 പ്രോയ്ക്ക് ഗ്രേഡ് 5 ടൈറ്റാനിയം ബോഡിയാണുള്ളത്. ഇത് ഫോണിനെ കൂടുതൽ മോടിയുള്ളതാക്കുമെന്നും ഭാരം കുറയ്ക്കുമെന്നുമാണ് വാഗ്ദാനം. ഐഫോണിൻ്റെ 'എക്കാലത്തെയും കനം കുറഞ്ഞ ബോർഡറുകൾ' ഉള്ള 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഐഫോൺ 15 പ്രോയിലുള്ളത്. ആദ്യത്തെ 3-നാനോമീറ്റർ ചിപ്പായ A17 പ്രോ പ്രോസസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 6-കോർ രൂപകൽപ്പനയിലുള്ള ഒരു വലിയ ജിപിയുവും മെച്ചപ്പെട്ട പ്രകടനത്തിനായി ചിപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഉയർന്ന റെസല്യൂഷൻ ഫോട്ടോളെടുക്കാൻ കഴിയുന്ന 48 മെഗാപിക്സലുള്ള പ്രധാന ക്യാമറയാണ് ഐഫോൺ 15 പ്രോയുടെ ഹൈലൈറ്റ്. പ്രാഥമിക ക്യാമറയെ കൂടാതെ ഐഫോൺ 15 പ്രോയിൽ വിപുലമായ 3x ടെലിഫോട്ടോ ക്യാമറയും ഉണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us