ഒടുവിൽ ടെലിഗ്രാം വഴങ്ങി; നിയമവിരുദ്ധ ഉള്ളടക്കം കൈമാറുന്നവർക്ക് ഇനി പിടിവീഴും

ടെലിഗ്രാം പ്ലാറ്റ്‌ഫോമിൽ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തിരുന്നു

dot image

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന ഫോൺ നമ്പറുകളും ഐപി അഡ്രസുകളും പോലുള്ള ഉപയോക്തൃ വിവരങ്ങൾ നിയമസംവിധാനങ്ങളുമായി പങ്കുവെയ്ക്കുമെന്ന പ്രഖ്യാപനവുമായി ടെലിഗ്രാം സിഇഒ പവൽ ദുറോവ്. ടെലിഗ്രാം പ്ലാറ്റ്‌ഫോമിൽ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നയമാറ്റത്തെക്കുറിച്ച് വ്യക്തമാക്കി ദുറോവ് രംഗത്ത് വന്നിരിക്കുന്നത്.

ഈ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ടെലിഗ്രാം അതിൻ്റെ സേവന നിബന്ധനകൾ അപ്ഡേറ്റ് ചെയ്തതായി ദുറോവ് വെളിപ്പെടുത്തി. ടെലിഗ്രാമിൻ്റെ സെർച്ച് ഫീച്ചർ ഉപയോഗിച്ച് നിയമവിരുദ്ധമായ സാധനങ്ങളോ ഉള്ളടക്കമോ തിരയുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നതാണ് ഒരു പ്രധാന അപ്‌ഡേറ്റ്. ആരെങ്കിലും അത്തരം ഉള്ളടക്കം ആക്‌സസ് ചെയ്യാനോ പങ്കിടാനോ ശ്രമിക്കുന്നത് തുടരുകയാണെങ്കിൽ, ടെലിഗ്രാം അവരുടെ ഫോൺ നമ്പറും ഐപി അഡ്രസും നിയമപരമായി ആവശ്യമെങ്കിൽ അധികാരികൾക്ക് കൈമാറുമെന്നും ടെലിഗ്രാം മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ വേണ്ടിയല്ല മറിച്ച് സുഹൃത്തുക്കളെയും വാർത്തകളും കണ്ടെത്തുന്നതിനായി ഉപയോക്താക്കളെ സഹായിക്കാനാണ് ടെലിഗ്രാമിൻ്റെ സെർച്ച് ഫംഗ്‌ഷൻ ഉദ്ദേശിക്കുന്നതെന്നും ദുറോവ് വ്യക്തതവരുത്തി. മയക്കുമരുന്ന്, അഴിമതി, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ പോലുള്ള പ്രശ്‌നകരമായ ഉള്ളടക്കം അതിൻ്റെ സേർച്ച് ബാറിലൂടെ കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ടെലിഗ്രാം എഐയുടെ സാധ്യകളെ ഉപയോഗപ്പെടുത്തുമെന്നും ധ്രുവ് വ്യക്തമാക്കി.

ഈ മാറ്റങ്ങൾ ഉപയോക്താക്കളെ എങ്ങനെ ബാധിക്കും?

സുഹൃത്തുക്കൾക്ക് സന്ദേശമയയ്‌ക്കുക, ഗ്രൂപ്പുകളിൽ ചേരുക, അല്ലെങ്കിൽ വാർത്താ ചാനലുകൾ പിന്തുടരുക തുടങ്ങിയ നിയമപരമായ ആവശ്യങ്ങൾക്കായി ആപ്പ് ഉപയോഗിക്കുന്ന ദൈനംദിന ഉപയോക്താക്കളെ ഈ മാറ്റങ്ങൾ ബാധിക്കില്ല. എന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ മാറ്റങ്ങൾ മൂലമുള്ള അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. ഒരു ഉപയോക്താവ് നിയമവിരുദ്ധമായ ഉള്ളടക്കം ആക്‌സസ് ചെയ്യാനോ വിതരണം ചെയ്യാനോ ശ്രമിക്കുകയാണെങ്കിൽ, സാധുവായ നിയമപരമായ അഭ്യർത്ഥനകൾക്ക് മറുപടിയായി അവരുടെ ഫോൺ നമ്പറും IP അഡ്രസും ഉൾപ്പെടെയുള്ള അവരുടെ വ്യക്തിഗത വിവരങ്ങൾ ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾക്ക് കൈമാറേണ്ടി വരും.

ടെലിഗ്രാം പ്ലാറ്റ്‌ഫോമിൽ നിയമവിരുദ്ധമായ കാര്യങ്ങൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘവുമായി സഹകരിക്കുന്നതിൽ ടെലിഗ്രാം പരാജയപ്പെട്ടതാണ് ഫ്രാൻസിൽ ദുറോവ് അറസ്റ്റിലാകുന്നതിനുള്ള പ്രധാനകാരണം. നിയമവിരുദ്ധമായ ഉള്ളടക്കം തടയാൻ ആവശ്യമായ നടപടിയെടുക്കാതെ അത് പങ്കുവെയ്ക്കാൻ അനുവദിക്കുന്നതിന് ടെലിഗ്രാമും പങ്കാളിയാണെന്ന് ഫ്രഞ്ച് അധികൃതർ കുറ്റപ്പെടുത്തിയിരുന്നു. അനുവാദമില്ലാതെ ചില എൻക്രിപ്ഷൻ രീതികൾ ദുറോവ് ഫ്രാൻസിൽ ഉപയോഗിച്ചതായും അവർ ആരോപിച്ചിരുന്നു. അറസ്റ്റിന് ശേഷം, ദുറോവ് അഞ്ച് മില്യൺ യൂറോ ജാമ്യത്തിലാണ് അറസ്റ്റിന് ശേഷം ദുറോവിനെ വിട്ടയച്ച്. ജുഡീഷ്യൽ മേൽനോട്ടത്തിൽ തുടരുന്ന ദുറോവിനെ ഫ്രാൻസ് വിടാൻ അധികൃർ അനുവദിച്ചിട്ടില്ല.

ഉപയോക്തൃ വിവരങ്ങൾ നിയമപാലകരുമായി പങ്കിടാനുള്ള ടെലിഗ്രാമിൻ്റെ തീരുമാനം അതിൻ്റെ സ്വകാര്യതാ നയത്തിലെ സുപ്രധാന മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയാനാണ് ഇത് ലക്ഷ്യമിടുന്നതെങ്കിലും ഉപയോക്താക്കൾക്കിടയിൽ സ്വകാര്യത സംബന്ധിച്ച ആശങ്കകളും ടെലിഗ്രാമിൻ്റെ നയമാറ്റം ഉയർത്തിയേക്കാം. സ്വകാര്യത പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട ദുറോവ് ഇപ്പോൾ ഉപയോക്തൃ സ്വകാര്യതയെ നിയമപരമായ ബാധ്യതകളുമായി ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നതും വിമർശിക്കപ്പെടുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us