ഇന്ത്യയിൽ സെയിലുകളുടെ ഉത്സവ കാലമാണ് ആരംഭിക്കാൻ പോകുന്നത്. പല പ്രമുഖ ബ്രാൻഡുകളുടെയും സെയിലുകൾ പല തരത്തിലുള്ള ഡിസ്കൗണ്ടുകൾ കൊണ്ട് ഞെട്ടിക്കാനൊരുങ്ങുമ്പോൾ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി തകർപ്പൻ ഓഫറുകളാണ് കാത്തിരിക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ ആപ്പുകളിൽ സെയിൽ ആരംഭിക്കാനിരിക്കെ ഐഫോണിന്റെ വിവിധ സീരീസുകളുടെ വിലയിലും മാറ്റം വന്നിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമാണ് ഐഫോൺ 13 ൻ്റെ ഓഫറുകൾ.
ഫ്ലിപ്കാർട്ടും റിലയൻസ് ഡിജിറ്റലും, ക്രോമയും 49,900 രൂപയ്ക്കാണ് ഐഫോൺ 13 വിൽക്കുന്നത്. എന്നാൽ ആമസോണിണന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ ഉപയോക്താക്കൾക്ക് വൻ വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്. ഐഫോൺ 13 ന് 41,999 രൂപ പ്രാരംഭ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് അതിൻ്റെ യഥാർത്ഥ വിലയായ 59,600 രൂപയിൽ നിന്ന് വളരെ കുറവാണ്. ആളുകൾക്ക് അത്തരത്തിൽ 17,601 രൂപയുടെ വൻ കിഴിവാണ് ലഭിക്കുക. ഐഫോൺ 13 വാങ്ങാൻ പദ്ധതിയിടുന്ന ആളുകൾക്ക്, ഇത് ഒരുപക്ഷേ ഏറ്റവും മികച്ച ഡീലായിരിക്കും. എന്നാൽ സർപ്രൈസുകൾ തീർന്നിട്ടില്ല. എസ്ബിഐ കാർഡുകൾക്ക് ആമസോൺ 1,250 രൂപ അധിക കിഴിവ് നൽകുന്നുണ്ട്, ഇതോടെ വില 40,749 രൂപയായി കുറയും. ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് 2,000 രൂപയുടെ കിഴിവും ക്ലെയിം ചെയ്യാൻ കഴിയും. അതോടെ വില 40,000 രൂപയായി കുറയും. ഇതുകൂടാതെ, കൂടുതൽ കിഴിവുകൾ ലഭിക്കുന്നതിന് ആളുകൾക്ക് എക്സ്ചേഞ്ച് ഓഫറുകളും തിരഞ്ഞെടുക്കാം.
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ ഓഫർ കാലഹരണപ്പെടുമോ അതോ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൻ്റെ കാലാവധി തീരുന്നത് വരെ നീണ്ടുനിൽക്കുമോ എന്നതിൽ വ്യക്തതയില്ല. ഫ്ലിപ്പ്കാർട്ട് നേരത്തെ ഐഫോണുകൾക്ക് വലിയ കിഴിവുകൾ വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ ഒരു പരിമിത കാലത്തേക്ക് മാത്രമായിരുന്നു ഈ ഓഫർ. ആമസോൺ സെയിലിലും ഓഫറിന് ഇതുപോലെ നിശ്ചിത കാലാവധി ഉണ്ടായേക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പ്രൈം അംഗങ്ങൾക്ക് മാത്രമാണ് നിലവിൽ ലഭ്യമാകുക. മറ്റുള്ളവർക്ക് സെപ്റ്റംബർ 27 മുതൽ വിൽപ്പന ഡീലുകൾ സ്വന്തമാക്കാവുന്നതാണ്.